മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പറഞ്ഞ് അജിത് പവാർ, മഹായുതി സഖ്യത്തിൽ ആശയക്കുഴപ്പം

Ajit Pawar

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം തുറന്നടിച്ച് എൻസിപി ദേശീയ അധ്യക്ഷൻ അജിത് പവാർ. മഹായുതി സഖ്യം ജയിച്ചാൽ ഷിൻഡെ മുഖ്യമന്ത്രിയായി തുടരണമെന്ന ആവശ്യം ശിവസേന ഉന്നയിച്ചതിന് പിന്നാലെയാണ് പവാറിന്റെ പരാമർശം. അതിനുപിന്നാലെ അജിത് പവാറിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും സഖ്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്.

Also Read: ‘നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്’: മന്ത്രി വീണാ ജോര്‍ജ്

നവംബർ ആദ്യവാരം മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സഖ്യത്തിൽ ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മുന്നണി ജയിച്ചാൽ മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹമാണ് അജിത് പവാർ പ്രകടിപ്പിച്ചത്. അതെ സമയം ഇതൊരു ആഗ്രഹം മാത്രമാണെന്നും നടക്കണമെന്നില്ലെന്നും പവാർ കൂട്ടിച്ചേർത്തു. അതിനുശേഷം അജിത് പവാറിനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകള്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ഇത് ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ വിവാദമായിരുന്നു.

എല്ലാവർക്കും അവരുടെ നേതാവിനെ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹമുണ്ടാകുമെന്നാണ് പവാർ വിവാദത്തിനോട് പ്രതികരിച്ചത്. കൂടാതെ മുഖ്യമന്ത്രിയാകാൻ ഭൂരിപക്ഷം നേടുകയെന്നതാണ് പ്രധാനമെന്നും 288 അംഗ സഭയിൽ 145 സീറ്റ് അതിനായി നേടണം. അതിനുശേഷം സഖ്യകക്ഷികൾ ഒരുമിച്ചിരുന്നാകും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും പവാർ കൂട്ടിച്ചേർത്തു.

Also Read: ജമ്മു കശ്മീർ നിയമസഭാ തെരെഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്

മഹായുതി സഖ്യം ജയിച്ചാൽ ഷിൻഡെ മുഖ്യമന്ത്രി പദത്തിൽ തുടരണമെന്ന ശിവസേന ആവശ്യപ്പെടുകയുണ്ടായി അതിന്റെകൂടെയാണ് അജിത് പവാറിന്റെ പ്രസ്താവന ചർച്ചയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News