എൻസിപി പിളർന്നു; അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാവും

മഹാരാഷ്ട്രയിൽ നാടകീയ രാഷ്ടീയ നീക്കവുമായി എൻസിപി നേതാവ് അജിത് പവാർ. അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാവും. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായി അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനം പങ്കിടും. 29 എംഎൽഎമാർ തന്നോടൊപ്പം ഉണ്ടെന്ന് അജിത് പവാർ അവകാശപ്പെട്ടു. ഇതിൽ 9 എംഎൽഎമാർക്ക് മന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചനകൾ.  മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അജിത് പവാറും രാജ്ഭവനിലെത്തി. ഇന്ന് വൈകിട്ട് 4 മണിക്ക് സത്യപ്രതിജ്ഞയെന്ന് സൂചനകൾ.

Also Read: മോൻസൻ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി കെ സുധാകരൻ

മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാൻ അജിത് പവാർ ആഗ്രഹം പ്രകടിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ നീക്കം.കഴിഞ്ഞ ദിവസം മുംബൈയിലെ ഔദ്യോഗിക വസതിയിൽ അജിത് പവാർ ചില പാർട്ടി നേതാക്കളുമായും എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ചയെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News