തല ആശുപത്രിയിൽ; ആരാധകർ ആശങ്കയിൽ

തമിഴ് സൂപ്പർതാരം തല അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് ചികിത്സ തേടിയത് എന്നാണു റിപ്പോർട്ടുകൾ. തലയുടെ ആരാധകർ വിവരം അറിഞ്ഞത് മുതൽ ആശങ്കയിലാണ്. താരം ചികിത്സ തേടുന്ന ആശുപത്രിയുടെ മുൻപിൽ ആരാധകർ തടിച്ചുകൂടിയിരിക്കുകയാണ്.

ALSO READ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് തുടർ ചികിത്സക്ക് സഹായം തേടുന്നു

അതേസമയം ആശങ്കപ്പെടാനില്ലെന്നും പതിവ് പരിശോധനകളുടെ ഭാഗമാണ് ഈ ആശുപത്രി സന്ദർശനമെന്നും അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു. വിദേശ രാജ്യത്തേക്ക് യാത്രപോകുന്നതിനു മുൻപ് മെഡിക്കല്‍ ചെക്കപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ മെഡിക്കൽ ചെക്കപ്പിനായാണ് തല ആശുപത്രിയിലെത്തിയതെന്നാണ് മാനേജർ അറിയിച്ചത്.

ALSO READ: ‘ഞാൻ നാടകക്കാരനല്ലേടോ’; എം എസ് തൃപ്പുണിത്തുറയുടെ ഓർമദിനത്തിൽ വീണ്ടും ശ്രദ്ധനേടി പോസ്റ്റ്

അജിത്തുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞതനുസരിച്ച് അദ്ദേഹം പലപ്പോഴും ചെക്കപ്പുകൾ നടത്താറുണ്ടെന്നും അന്നൊന്നും വലിയ വാര്‍ത്തയായിരുന്നില്ല. ഇത്തവണ വലിയ രീതിയില്‍ വാർത്തയാവുകയും ചെയ്തു. ഏറ്റവും പുതിയ ചിത്രമായ ‘വിടാമുയര്‍ച്ചി’യുടെ ഷൂട്ടിങ് തിരക്കിലാണ് താരം. അസര്‍ബൈജാനിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഒക്‌റ്റോബറില്‍ തുടങ്ങിയ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. മഗിഴ് തിരുമേനി ആണ് ചിത്രത്തിന്റെ സംവിധായകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News