അനില്‍ ആന്റണിയെ കോണ്‍ഗ്രസുകാര്‍ നിരന്തരം തെറിവിളിച്ചു, ബിജെപി കറിവേപ്പില പോലെ വലിച്ചെറിയും

അനില്‍ ആന്റണിയെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് സഹോദരന്‍ അജിത്ത് ആന്റണി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനില്‍ ആന്റണിയെ തുടര്‍ച്ചയായി തെറി പറഞ്ഞു. അതാണ് അനിലിനെ ചൊടിപ്പിച്ചതെന്നും അനില്‍ ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.

ബിജെപി പ്രവേശനം അങ്ങേയറ്റം ദുഃഖകരമായ സംഭവമെന്ന് സഹോദരന്‍ അജിത്ത് ആന്റണി. പാര്‍ട്ടിയില്‍ നിന്ന് ദേഷ്യപ്പെട്ട് മാറിനില്‍ക്കും എന്നാണ് കരുതിയത്. ഒട്ടും പ്രതീക്ഷിക്കാത്ത തീരുമാനമാണ് അനില്‍ ആന്റണിയുടേത്. വാര്‍ത്ത കണ്ടതോടെ പിതാവ് എ കെ ആന്റണി ദുഃഖിതനായി മാറിനിന്നു അദ്ദേഹത്തെ ഇത്രയും ദുര്‍ബലനായ നിമിഷം കണ്ടിട്ടില്ല. അനില്‍ ആന്റണി തെറ്റ് തിരുത്തി മടങ്ങിവരുമെന്നാണ് വിശ്വാസം. കോണ്‍ഗ്രസില്‍ തുടരാന്‍ നേതൃത്വം ശ്രമിച്ചിട്ടുണ്ടാവണം, അത് പരാജയപ്പെട്ടിട്ടുണ്ടാവണം. അജിത്ത് ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News