അജിത്തിന്റെ ഹിറ്റ് ചിത്രം റീ റിലീസിനൊരുങ്ങുന്നു; ആകാംക്ഷയില്‍ പ്രേക്ഷകര്‍

തമിഴ് നടന്‍ അജിത്തിന്റെ ഹിറ്റ് ചിത്രമായ ബില്ല വീണ്ടും റിലീസിനൊരുങ്ങുന്നു. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം സംവിധാനം നിര്‍വഹിച്ചത വിഷ്ണുവര്‍ധനാണ്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

അജിത്ത് നായകനായി വേഷമിടുന്ന പുതിയ ചിത്രം വിഡാ മുയര്‍ച്ചിയാണ്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‌സ് സണ്‍ ടിവിയുമാണ് ഏറ്റവും അവസാനമായി സിനിമയുമായി വരുന്ന റിപ്പോര്‍ട്ടുകള്‍.

Also Read: ഫെബ്രുവരി 23 മുതല്‍ മലയാള സിനിമകള്‍ തീയേറ്ററില്‍ റിലീസ് ചെയ്യില്ല; ഫിയോക്

തുനിവാണ് അജിത്ത് നായകനായി വേഷമിട്ട് റിലീസിനെത്തിയ അവസാന ചിത്രം. സിനിമ തിയേറ്ററില്‍ മികച്ച വിജയം കൈവരിച്ചു. എച്ച വിനോദായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ സമുദ്രക്കനിയും നായകന്‍ അജിത്തിനൊപ്പം ഒരു നിര്‍ണായക വേഷത്തില്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News