ബാരിയറില്‍ ഇടിച്ച് ഏഴ് തവണ കറങ്ങി; അജിത്ത് ഓടിച്ച റേസിങ് കാര്‍ അപകടത്തില്‍പെട്ടു

ajith-car-racing-accident

തെന്നിന്ത്യൻ താരം അജിത്ത് കുമാറിന്റെ വണ്ടിഭ്രാന്ത് എല്ലാവര്‍ക്കും അറിയാം. കാര്‍ റേസിങ് ഏറെ താത്പാര്യപ്പെടുന്ന അദ്ദേഹത്തിന് സ്വന്തമായി ടീമുമുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ മത്സരിക്കാറുമുണ്ട്. ഇപ്പോ‍ഴിതാ റേസിങ് ട്രാക്കില്‍ അദ്ദേഹം ഓടിച്ച കാര്‍ അപകടത്തില്‍പെട്ടിരിക്കുകയാണ്. ടീം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

24H ദുബായ് 2025 എന്നറിയപ്പെടുന്ന ദുബായ് 24 മണിക്കൂര്‍ റേസിങിന്റെ പരിശീലന ഘട്ടത്തിലാണ് കാര്‍ അപകടത്തില്‍ പെട്ടത്. ആറ് മണിക്കൂര്‍ നീണ്ട എന്‍ഡ്യൂറസ് ടെസ്റ്റിനുള്ള പരിശീലന സെഷനില്‍, അജിത്തിന്റെ കാര്‍ ബാരിയറില്‍ ഇടിച്ച് ഏ‍ഴ് തവണ കറങ്ങിയാണ് നിന്നത്. ടെസ്റ്റ് സെഷന്‍ അവസാനിക്കാന്‍ രണ്ട് മിനിറ്റ് മുമ്പ് ആയിരുന്നു അപകടം.

Read Also: ‘ഓസ്കറിനൊക്കെ റീൽസും അയക്കാൻ തുടങ്ങിയോ’; കങ്കുവയുടെ ഓസ്കർ എൻട്രിയിൽ ട്രോൾ മ‍ഴ

തുടര്‍ന്ന് നടനെ രക്ഷപ്പെടുത്തി ആംബുലന്‍സില്‍ കയറ്റി. നടന്റെ ആരോഗ്യനിലയെക്കുറിച്ച് മാനേജര്‍ സുരേഷ് ചന്ദ്ര പങ്കുവച്ചു. അജിത്തിന് പരുക്കേറ്റില്ലെന്നും സുഖം പ്രാപിച്ചുവെന്നും ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിക്കുമ്പോള്‍ അദ്ദേഹം ഓടിച്ച കാര്‍ 180 കിലോമീറ്റര്‍ വേഗതയിലായിരുന്നു. അജിത് കുമാര്‍ റേസിംഗ് എന്നാണ് അദ്ദേഹത്തിന്റെ ഉടമയാണ് അജിത്ത്. മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയൂക്‌സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News