അജിത് നായകനാകുന്ന വിടാമുയർച്ചിയിലെ പുതിയ ഗാനം പുറത്ത് വിട്ട് ആരാധകർ. അനിരുദ്ധ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ‘പത്തിക്കിച്ച്’ എന്ന് ആരംഭിക്കുന്ന പാട്ടാണിത്. ഒരു ഫാസ്റ്റ് നമ്പർ ആയിട്ടാണ് ഈ പാട്ട് ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് വിഷ്ണു എടവൻ ആണ്. ഗാനത്തിലെ റാപ് വരികൾ എഴുതിയിരിക്കുന്നത് അമോഗ് ബാലാജിയാണ്.അനിരുദ്ധ് രവിചന്ദർ ,യോഗി ശേഖർ എന്നിവർ ചേർന്നാണ് ഇത് പാടിയിരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലറിന്റെ അവസാനം ഈ പാട്ട് ഉണ്ട്.
also read: കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച തിരക്കഥ; ആസിഫ് അലി ചിത്രത്തെ പ്രശംസിച്ച് കീർത്തി സുരേഷ്
അതേസമയം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രം ഫെബ്രുവരി ആറിന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മഗിഴ് തിരുമേനി ആണ് സംവിധാനം.ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇത്. ‘മങ്കാത്ത’ ക്ക് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വരുന്നു എന്നതാണ് മറ്റൊരു സന്തോഷം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം.ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ഏകദേശം 75 കോടിയാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here