‘ഗുഡ് ബാഡ് അഗ്ലി’; പുതിയ ചിത്രവുമായി തല

തമിഴ് സൂപ്പര്‍താരം അജിത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഗുഡ് ബാഡ് അഗ്ലി’ എന്നാണു ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ആദിക് രവിചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് സമൂഹമാധ്യമത്തിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ALSO READ: പാ.രഞ്ജിത് ചിത്രത്തിലേക്ക് ശ്രീനാഥ് ഭാസി

‘ഗുഡ് ബാഡ് അഗ്ലി’ അജിത്തിന്റെ 63ാം ചിത്രമാണ്. ചിത്രം അടുത്ത വര്‍ഷം പൊങ്കലിന് തീയേറ്ററിലെത്തും. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. സിനിമയുടെ ചിത്രീകരണം ഈ വർഷം ജൂണിൽ ആരംഭിക്കും.

ALSO READ: ‘ജൂഡ് ആന്റണിയുടെ 2018 നെയും മറികടന്ന് മഞ്ഞുമ്മലെ പിള്ളേർ’, കേരള ബോക്‌സ് ഓഫീസിൽ ചരിത്ര നേട്ടം

വിശാലും എസ് ജെ സൂര്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മാര്‍ക് ആന്റണി’ എന്ന വിജയ ചിത്രത്തിന് ശേഷം ആദിക് രവിചന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത്തിന്റേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയത് എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ്. പുതിയ ചിത്രം വിടാമുയര്‍ച്ചിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here