അജിത്ത് ട്രിപ്പിൾ റോളിലെത്തുന്നു; ‘ഗുഡ് ബാഡ് അഗ്ലി’ക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നു

‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിൽ നടൻ അജിത്ത് ട്രിപ്പിൾ റോളിലെത്തുന്നു. 18 വർഷങ്ങൾക്കിപ്പുറമാണ് അജിത്ത് ട്രിപ്പിൾ റോളിലെത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും ആദിക് രവിചന്ദ്രനാണ് നിർവഹിക്കുന്നത്.
അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് മുൻപ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു.

ALSO READ: ‘നിങ്ങൾ എന്നും എപ്പോഴും എന്റെ കണ്ണിൽ ഗോട്ട്’; വിജയാശംസകള്‍ നേര്‍ന്ന് സുപ്രിയ

‘ഗുഡ് ബാഡ് അഗ്ലി’ അജിത്തിന്റെ 63ാം ചിത്രമാണ്. ചിത്രം അടുത്ത വര്‍ഷം പൊങ്കലിന് തീയേറ്ററിലെത്തും. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. സിനിമയുടെ ചിത്രീകരണം ഈ വർഷം ജൂണിൽ ആരംഭിക്കും.

ALSO READ: ഫാൻ മെയ്ഡ് പോസ്റ്ററുകളിലെ ഡ്രൈവർ ലുക്കിൽ ലാലേട്ടൻ ‘കിടു’ എന്ന് ആരാധകർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിശാലും എസ് ജെ സൂര്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മാര്‍ക് ആന്റണി’ എന്ന വിജയ ചിത്രത്തിന് ശേഷം ആദിക് രവിചന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത്തിന്റേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയത് എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ്. പുതിയ ചിത്രം വിടാമുയര്‍ച്ചിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News