പഠനം തുടരാന്‍ തീരുമാനിച്ചതുകൊണ്ട് ഒരുപാട് ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റാതെ പോയെന്നും അത്തരത്തില്‍ തനിക്ക് ചെയ്യാന്‍ പറ്റാതിരുന്ന ഒരു വേഷമാണ് തനി ഒരുവന്‍ എന്ന സിനിമയിലെ വില്ലന്റെ റോള്‍ എന്നും നടന്‍ അജ്മല്‍ അമീര്‍.
തനി ഒരുവന്‍ എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി ചെയ്യാനിരുന്ന വില്ലന്‍ കഥാപാത്രം ചെയ്യാനിരുന്നത് താനായിരുന്നുവെന്നും വില്ലന്‍ വേഷങ്ങള്‍ വളരെ പ്രാധാന്യമുള്ളതായതിനാല്‍ അത് ചെയ്യാന്‍ വളരെ ഇഷ്ടമാണെന്നും ഒരു സ്വകാര്യ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പണ്ടൊക്കെ എനിക്ക് ചമ്മല്‍ ആയിരുന്നു അവസരങ്ങള്‍ ചോദിക്കാന്‍. എന്നാല്‍ പിന്നീട് എനിക്ക് ഒരു സിനിമ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ ആ പടത്തിന്റെ സംവിധായകരെ വിളിക്കും, എനിക്ക് ചിത്രം ഇഷ്ടമായി അടുത്ത ചിത്രത്തിലേക്ക് എന്നെയും പരിഗണിക്കണമെന്നും പറയുമെന്നും അജ്മല്‍ പറഞ്ഞു.
അജ്മല്‍ അമീറിന്‍റെ വാക്കുകള്‍ ഇങ്ങനെ:
‘കോ എന്ന ചിത്രം ചെയ്തതിന് ശേഷം എല്ലാ വലിയ നടന്മാരുടെയും വില്ലന്‍ ആയിട്ട് അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ പറഞ്ഞു എനിക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്ന്, കാരണം എനിക്ക് പി.ജി ചെയ്യണമായിരുന്നു. പിന്നെ ഒരു ബ്രേക്ക് വേണമെന്നുതോന്നി. അങ്ങനെ ഒരുപാട് ചിത്രങ്ങള്‍ ഞാന്‍ നഷ്ടപ്പെടുത്തിയിരുന്നു.
ജയം രവി നായകനായ തനി ഒരുവന്‍ എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി ചെയ്ത വില്ലന്‍ വേഷം ചെയ്യാന്‍ എന്നെയാണ് വിളിച്ചത്. രണ്ട് മാസത്തോളം അവര്‍ എന്നെ ഫോളോ ചെയ്തിരുന്നു. എനിക്ക് ടീം വളരെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ എനിക്ക് ഇങ്ങനെ ഒരു തീരുമാനവും ഉണ്ടായിരുന്നു. കൂടാതെ ഒന്നിന് പുറമെ ഒന്നായി ഞാന്‍ തെലുങ്കില്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു.
സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ്. ആ ഒരു കഥാപാത്രം ആണ് ഒരു സിനിമയെ ചിലപ്പോള്‍ കൊണ്ടുപോകുന്നത്. അത് ചെയ്യാന്‍ ഒട്ടും മടിയില്ല,’
മുന്‍കാലങ്ങളില്‍ തനിക്ക് അവസരങ്ങള്‍ ചോദിക്കാന്‍ മടി ഉണ്ടായിരുന്നെന്നും എന്നാല്‍ നല്ല സിനിമകള്‍ കാണുമ്പോള്‍ ആ ചിത്രത്തിന്റെ സംവിധായകരെ അഭിനന്ദിക്കുന്നതിനൊപ്പം അവരുടെ അടുത്ത ചിത്രത്തിലേക്ക് തന്നെ പരിഗണിക്കണമെന്ന് പറയാറുണ്ടെന്നും അജ്മല്‍ പറഞ്ഞു.
‘പണ്ടൊക്കെ എനിക്ക് ചമ്മല്‍ ആയിരുന്നു അവസരങ്ങള്‍ ചോദിക്കാന്‍. കോ എന്ന ചിത്രം പോലെ നല്ലൊരു ഹിറ്റ് കൊടുത്തിട്ട് വീട്ടില്‍ തന്നെ ഇരുന്നാല്‍ പോരാ എനിക്ക് വര്‍ക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് മാറ്റ് സംവിധായകരെ അറിയിക്കണമെന്ന് കോ സിനിമയയുടെ സിനിമാറ്റോഗ്രാഫര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു സിനിമ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ ആ പടത്തിന്റെ സംവിധായകരെ വിളിക്കും, എനിക്ക് ചിത്രം ഇഷ്ടമായി അടുത്ത ചിത്രത്തിലേക്ക് എന്നെയും പരിഗണിക്കണമെന്നും പറയും,’ അജ്മല്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here