റോഡരികിലും ബിൽഡിങ്ങുകളുടെ അരികിലുമെല്ലാം പൊടിപിടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാനൊരുങ്ങി അജ്മാൻ. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം പുറപ്പെടുവിച്ചതായി അധികൃതർ അറിയിച്ചു. 30 ദിവസത്തിനുളളിൽ ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടുകെട്ടും.
ഏറെ കാലം നിർത്തിയിടുന്ന വാഹനങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമാവുന്നതായും നഗരത്തിന്റെ സൗന്ദര്യത്തിന് കോട്ടം തട്ടിക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അജ്മാൻ എമിറേറ്റിന്റെ നടപടി.
പുതിയ നിയമപ്രകാരം ഏറെക്കാലം ഉപേക്ഷിക്കപ്പെട്ട നിലയിൽകണ്ടെത്തുന്നവാഹനങ്ങളിൽ അധികൃതർ ആദ്യം മുന്നറിയിപ്പ് സ്റ്റിക്കർ പതിപ്പിക്കും ഏഴ് ദിവസമായിരിക്കും മുന്നറിയിപ്പ് നൽകുക. തുടർന്നും വാഹനം നീക്കം ചെയ്യാതിരുന്നാൽ വാഹനം ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കി അവിടെനിന്ന് മുനിസിപ്പാലിറ്റി നീക്കം ചെയ്യും. പിന്നീട് 30 ദിവസത്തിനുളളിൽ ആ വാഹനം ലേലം ചെയ്യുകയും ചെയ്യുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
അബാൻഡൺഡ് വെഹിക്കിൾ ഡിസ്പോസൽ കമ്മിറ്റി’ എന്ന പേരിൽ ഒരു കമ്മിറ്റി രൂപവത്കരിച്ചാണ് നടപടി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കൽ, മൂല്യനിർണയം എന്നിവ ഈ കമ്മിറ്റിയുടെ ചുമതലയായിരിക്കും. തുടര്‍ന്ന് പൊതു ലേലത്തിൽ വിൽക്കുന്നതടക്കമുള്ള നടപടികള്‍ക്ക് വിധേയമാക്കും. ലേലത്തിന് മുൻപ് വരെ ഉടമയ്ക്ക് തിരികെ വാഹനം വീണ്ടെടുക്കാൻ അവകാശമുണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here