മോഹന്‍ലാലിനെതിരെ വിദ്വേഷ പ്രചാരണം; ചെകുത്താന് പിടിവീണു, അജു അലക്‌സ് കസ്റ്റഡിയില്‍

Chekuthan

ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിലും ഇന്ത്യന്‍ ആര്‍മിക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താന്‍ എന്ന യൂട്യൂബര്‍ കസ്റ്റഡിയില്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ചെകുത്താന്‍ എന്ന പേജ് കൈകാര്യം ചെയ്യുന്ന ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ചെകുത്താന്‍ എന്ന എഫ്ബി പേജിലൂടെ വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ആര്‍മിയ്ക്കും നടന്‍ മോഹന്‍ലാലിനും എതിരെ എഫ്ബി പേജില്‍ നടത്തിയ വിവാദ പരാമര്‍ശം ആണ് കേസിന് ഇടയാക്കിയത്.

മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

Also Read : പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷയേകുന്നത് : മന്ത്രി മുഹമ്മദ് റിയാസ്

ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താന്‍ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News