‘അദ്ദേഹത്തിന് എന്നെ കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു, എന്റെ മുഖം സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ ദേഷ്യമായിരുന്നു’: അജു വര്‍ഗീസ്

Aju Varghese

മലയാള സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ അജു വര്‍ഗീസ്. നടന്‍ ജാഫര്‍ ഇടുക്കിയുമായുള്ള അനുഭവങ്ങളാണ് താരം ഒരു സ്വകാര്യ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്റെ മുഖം സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ ദേഷ്യമായിരുന്നെന്ന് അദ്ദേഹം പറഞ്ഞുവെന്നും മോനേ, എനിക്ക് നിന്നെ കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു എന്നും അദ്ദേഹം പറഞ്ഞുവെന്നും അജു വര്‍ഗീസ് പറഞ്ഞു.

പക്ഷേ വെള്ളിമൂങ്ങ കണ്ടതിന് ശേഷം ആ അഭിപ്രായം മാറിയെന്നും പുള്ളി പറഞ്ഞു. ഞാന്‍ അത് ഒരു കോംപ്ലിമെന്റായിട്ടാണ് എടുത്തതെന്ന് അജു വര്‍ഗീസ് പറഞ്ഞു.

Also Read : അതിലൊരു മാജിക്ക് ഉണ്ട്; ജയകൃഷ്ണന്‍ ആണ് ആ വിജയത്തിന് കാരണം

‘ജാഫര്‍ ഇടുക്കിയുമായി ഞാന്‍ ആദ്യകാലത്തൊന്നും സിനിമകള്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഒരു സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ പുള്ളി എന്റെയടുത്ത് വന്നിട്ട് ‘മോനേ, എനിക്ക് നിന്നെ കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു’ എന്ന് മുഖത്തുനോക്കി പറഞ്ഞു.

എന്റെ മുഖം സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ ദേഷ്യമായിരുന്നെന്നും പുള്ളി പറഞ്ഞു. പക്ഷേ വെള്ളിമൂങ്ങ കണ്ടതിന് ശേഷം ആ അഭിപ്രായം മാറിയെന്നും പുള്ളി പറഞ്ഞു. ഞാന്‍ അത് ഒരു കോംപ്ലിമെന്റായിട്ടാണ് എടുത്തത്.

ഒരു വ്യക്തിയുടെ പെരുമാറ്റമോ മാനറിസമോ ഇഷ്ടമല്ലാത്തവര്‍ ഉണ്ടായിരിക്കാം. അത് ചിലപ്പോള്‍ അവര്‍ക്ക് ഇറിട്ടേഷന്‍ ഉണ്ടാക്കുന്നത് കൊണ്ടാകാം. എനിക്കും ഇഷ്ടമല്ലാത്ത ഒരുപാട് ആളുകള്‍ ഇപ്പോഴുമുണ്ട്. എന്നുവെച്ച് അത് ഞാനോ ജാഫറിക്കയോ മനസില്‍ കൊണ്ടുനടക്കാറില്ല. വെള്ളിമൂങ്ങ കണ്ടില്ലായിരുന്നെങ്കില്‍ സാജന്‍ ബേക്കറിയിലേക്ക് ഞാന്‍ വിളിച്ചാല്‍ പുള്ളി വരില്ലായിരുന്നു,’ അജു വര്‍ഗീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News