‘ആകെ എനിക്ക് സ്വന്തമായുണ്ടായിരുന്നത് എന്റെ മീശ മാത്രമാണ്’: സൈക്കോ ബാലചന്ദ്രനെ കുറിച്ച് അജു വർഗീസ്

അടുത്തിടെ ഇറങ്ങിയ ഏറ്റവും ജനപ്രീതി നേടിയ വെബ് സീരീസ് ആണ് പേരില്ലൂർ പ്രീമിയർ ലീഗ്. പേരില്ലൂർ എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന കഥയെ പ്രമേയമാക്കിയാണ് കഥ. നിഖിലാ വിമൽ, സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വര്ഗീസ് എന്നിവരാണ് പേരില്ലൂർ പ്രീമിയർ ലീഗിൽ പ്രധാന വേഷത്തിൽ എത്തിയത്. അജു വർഗീസ് അവതരിപ്പിച്ച സൈക്കോ ബാലചന്ദ്രൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ അജു വർഗീസ് അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.

‘പേരില്ലൂർ പ്രീമിയർ ലീഗ് വെബ് സീരിസിലെ സൈക്കോ ബാലചന്ദ്രൻ എന്ന എന്റെ കഥാപാത്രം ആരാണ്, അയാളുടെ സ്വഭാവമെന്താണ് എന്നൊക്കെ എഴുത്തുകാരനായ ദീപു പ്രദീപ് കഥ തീരുമാനിക്കും മുൻപേ തിട്ടപ്പെടുത്തിയിരുന്നതാണ്. ഒരു സൈക്കോ എന്നതിൽ ഉപരി അയാളൊരു ബുദ്ധിമാനാണ്. എല്ലാവരെയും പറ്റിക്കാനും കുസൃതികളൊപ്പിക്കാനും ഏറെ താൽപര്യമുള്ളയാൾ.

Also read:മുതലയേക്കാൾ മികവോടെ മുതലക്കണ്ണീർ പൊഴിക്കും, ഇക്കൂട്ടരെ ചെറുക്കണം, നാം ഗാന്ധിക്കൊപ്പമാണ് ഗോഡ്സെക്കൊപ്പമല്ല; മന്ത്രി പി രാജീവ്

ഈ വേഷത്തെക്കുറിച്ചു പറഞ്ഞപ്പോൾ ആകെ എനിക്കു സ്വന്തമായുണ്ടായിരുന്നത് എന്റെ മീശ മാത്രമാണ്. ചെവിയിലെ പൂവും നെറ്റിയിലെ കുറിയും ഒരു മറുകുമെല്ലാം നൽകി ആ കഥാപാത്രത്തിന്റെ സ്റ്റൈൽ പരുവപ്പെടുത്തിയത് ദീപുവും സംവിധായകൻ പ്രവീണും മേക്കപ്പ് മാൻ അമലും ചേർന്നാണ്. നേരിട്ടു രംഗത്തില്ലാത്ത സീനുകളിൽ പോലും കക്ഷിയെക്കുറിച്ചു മറ്റു കഥാപാത്രങ്ങൾ സംസാരിക്കുന്നു എന്നതാണു മറ്റൊരു പ്രത്യേകത. സീരിസിൽ ഏറ്റവും ചിരി പടർത്തിയ സീനാണ് ബാലചന്ദ്രൻ സിഗ്നൽ നൽകുന്ന സീൻ. കാമുകനെത്തിയെന്ന് അറിയിക്കാൻ കാമുകിക്കു സിഗ്‌നൽ നൽകുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത ബാലചന്ദ്രൻ പൊട്ടിച്ചത് ചിരിയുടെ അമിട്ടായിരുന്നെന്ന് ആ സീൻ കണ്ട എല്ലാവരും പറഞ്ഞു.

ഗുണ്ട് എറിയുന്ന രംഗം ചിത്രീകരിക്കുകയാണ്. വൻ ഗുണ്ട് കയ്യിലുണ്ട്. നല്ല അസ്സൽ തിരിയും. അതിനു തീ കൊളുത്തണം. ഷൂട്ടിങ്ങിനു പതിവിൽ നിന്നു മാറി കൂടുതൽ ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. രാവിലെ മുതൽ അഭിനയിച്ച് ഞാൻ മൊത്തത്തിൽ ഒരു സൈക്കോ മൂഡിലാണെന്നു കാണിക്കാൻ അസ്വാഭാവിക ചിരിയൊക്കെ പാസാക്കി ഇങ്ങനെ നിൽക്കുകയാണ്. ഗുണ്ട് കയ്യിലെടുത്തുള്ള ആക്ഷനൊക്കെ കണ്ടപ്പോൾ സെറ്റിലുള്ള ചിലരെങ്കിലും ഒരടി പിന്നിലേക്കു നിന്നു. ഇവനിനി ശരിക്കും സൈക്കോ ആയി ഗുണ്ട് ആൾക്കൂട്ടത്തിലേക്ക് എറിയുമോ എന്നു കരുതിക്കാണും’ – അജു വർഗീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News