കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന് ബേസില്‍, ധ്യാനിന് മുന്നറിയിപ്പുമായി അജു

പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ നായകന്മാരായെത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം ‘ വര്‍ഷങ്ങള്‍ക്കു ശേഷം’ തീയേറ്ററുകളിലേക്ക് എത്തുകയാണ്. ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ധ്യാനിന്റെയും ബേസിലിന്റെയുമൊക്കെ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നത്.

Also Read: പാനൂരിലെ സ്ഫോടനം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിച്ചു

ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഇതുമായി ബന്ധപ്പെട്ട് അജു വര്‍ഗീസ് പങ്കുവച്ച പോസ്റ്റാണ്. ധ്യാനിന്റേയും ബേസിലിന്റേയും വാക്പോര് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ട്രോള്‍ വിഡിയോ അജു പങ്കുവച്ചിരുന്നു. അത് ബേസിലിനും അയച്ചിരുന്നു. അതിന് ബേസില്‍ നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ഷോട്ടാണ് താരം പോസ്റ്റ് ചെയ്തത് ‘കണ്ണ് വയ്യാത്തതുകൊണ്ട് എന്റെ ഫുള്‍ സ്‌കില്‍സ് അങ്ങോട്ട് പുറത്തിറക്കാന്‍ പറ്റിയില്ല. ഇല്ലെങ്കി കാണാമായിരുന്നു. അവനെ ഞാന്‍ പൂര്‍ണമായി തറ പറ്റിച്ചേനെ എന്നായിരുന്നു ബേസിലിന്റെ മറുപടി.

എന്തായാലും ആരാധകര്‍ക്കിടയില്‍ വന്‍ വൈറലാവുകയാണ് പോസ്റ്റ്. നിരവധി പേരാണ് രസികന്‍ കമന്റുമായി എത്തുന്നത്. അജുവും നിവിനും കൂടി വേണമായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News