വെറൈറ്റിയോട് വെറൈറ്റി..! അജുവിനെ പാട്ടുകാരനാക്കി ‘ഗുരുവായൂരമ്പല നടയിൽ’

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗുരുവായൂരമ്പല നടയിലിന്റെ’ പുതിയ പ്രൊമോ പുറത്ത്. ടീസർ പോലെ തന്നെ രസകരമായ പ്രൊമോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. അജു വർഗീസ് ചിത്രത്തിലെ തന്റെ റോൾ എന്താണെന്ന് ഗാനരചയിതാവിനോട് ചോദിക്കുന്നത് പ്രൊമോ. ഒറ്റ ഷീറ്റ് ഡയലോഗ് കണ്ട് അമ്പരക്കുന്ന അജുവിനോട് ഇത് പാട്ടിലെ വരികളാണെന്നും അജു ചിത്രത്തിൽ പ്ലേബാക്ക് സിങ്ങർ ആണെന്നുമാണ് ഗാനരചയിതാവ് പറയുന്നത്.

Also Read: ‘ഹൂ ദ ഹെല്‍ ഈ ഹീ’, ഞങ്ങൾ തോന്നുന്നത് ചെയ്യും, അത് ചോദിക്കാൻ നരേന്ദ്ര മോദി ആരാണ്? വിമർശനവുമായി ഷമ മുഹമ്മദ്

പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രൊമോ പങ്കുവച്ചിട്ടുണ്ട്. കൃഷ്ണ കൃഷ്ണ നിന്നാരംഭിക്കുന്ന ഗാനം മെയ് അഞ്ചിന് പുറത്തിറങ്ങും. പ്രിത്വിരാജിനും ബസിലിനും പുറമെ അനശ്വര രാജൻ, നിഖില വിമൽ, സിജു സണ്ണി തുടങ്ങിയവരും അണിനിരക്കുന്നു. ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്.

Also Read: ‘ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ആല്‍ബനിസം എന്ന വാക്ക് ഒരു മുഖ്യമന്ത്രിയുടെ പേജിൽ’, ഇനിയൊന്ന് സുഖമായുറങ്ങണം: പോസ്റ്റ് പങ്കുവെച്ച് ശരത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News