താന്‍ ചെയ്യുന്ന എല്ലാ സിനിമകളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് വിനീത് ശ്രീനിവാസനെന്ന് നടന്‍ അജു വര്‍ഗീസ്. ക്രിഞ്ച് എന്ന് പറയപ്പെടുന്ന സിനിമകളെല്ലാം അറിഞ്ഞുകൊണ്ടാണ് വിനീത് ചെയ്യുന്നതെന്ന് അജു വര്‍ഗീസ് പറയുന്നു.
ഞാനിപ്പോള്‍ ക്രിഞ്ച് എന്ന് പറയപ്പെടുന്ന സിനിമകളും കലകളും ചൂസ് ചെയ്യുന്നത് അറിഞ്ഞുകൊണ്ടാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും അജു വര്‍ഗീസ് പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ് മനസ് തുറന്നത്.
‘മലര്‍വാടി ചെയ്യുമ്പോഴും തട്ടത്തിന്‍ മറയത്ത് ചെയ്യുമ്പോഴും അദ്ദേഹത്തിന് കൃത്യമായ വ്യക്തതയുണ്ട്. പുള്ളി തന്നെ ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട് ‘ഞാനിപ്പോള്‍ ക്രിഞ്ച് എന്ന് പറയപ്പെടുന്ന സിനിമകളും കലകളും ചൂസ് ചെയ്യുന്നത് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്.
എന്റെ കുട്ടികള്‍ക്ക് ഒരു പ്രായമാകുന്നത് വരെ ഞാന്‍ അങ്ങനത്തെ സിനിമകളെ ചെയ്യുകയുള്ളൂ. അതില്‍ ചിലപ്പോള്‍ റിപീറ്റേഷന്‍ ഉണ്ടായിരിക്കാം. ഈ പറയുന്ന ക്രിഞ്ച് ഉണ്ടായിരിക്കാം എന്ന് വിനീത് തന്നെ പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ തീരുമാനത്തിലും കോണ്‍ഫിഡന്‍സിലും വിശ്വസിക്കുന്ന ഓഡിയന്‍സ് തിയേറ്ററില്‍ വരുന്ന കാലത്തോളം ടിക്കറ്റുകള്‍ ചെലവാക്കപ്പെടും. പുള്ളി കഷ്ടപ്പെട്ടുണ്ടാക്കി നേടിയ സ്‌കില്‍ നേടിയെടുത്ത ലൈസന്‍സ് ആണ്. അതില്‍ ആര്‍ക്കും അഭിപ്രായം പറയാന്‍ പറ്റില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടമാണെങ്കില്‍ യെസ്, അത്രയേയുള്ളൂ ,’അജു വര്‍ഗീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here