‘നമ്മളാഗ്രഹിക്കുന്ന കുട്ടേട്ടനും നമുക്ക് കിട്ടുന്ന കുട്ടേട്ടനും’, സോഷ്യൽ മീഡിയയിൽ സൗബിനും അജുവും മുഖാമുഖം: വൈറലായി ട്രോൾ

ചിദംബം ചിത്രം മഞ്ഞുമ്മല്‍ ബോയ്​സ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദർശനം തുടരവേ ചിത്രത്തിന്‍റെ ട്രോള്‍ പങ്കുവെച്ച് നടന്‍ അജു വര്‍ഗീസ്. മഞ്ഞുമ്മല്‍ ബോയ്സിൽ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച, സുഹൃത്തിന് വേണ്ടി എന്തും ചെയ്യുന്ന കുട്ടന്‍ എന്ന കഥാപാത്രത്തെയും കുഞ്ഞിരാമായണത്തില്‍ അജു വര്‍ഗീസ് അവതരിപ്പിച്ച കുട്ടനേയും താരതമ്യം ചെയ്തുകൊണ്ടുള്ള ട്രോളാണ് അജു വർഗീസ് പങ്കുച്ചിരിക്കുന്നത്.

ALSO READ: ‘എതിരാളി ശക്തനാണ്’, ഇന്ത്യൻ 2 റിലീസ് മാറ്റിയതിന് പിന്നിൽ ഭയമോ? പിറകെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ 3 യും വരുമോ?

സൗബിന്‍റെ ചിത്രത്തിനൊപ്പം ‘നാം ആഗ്രഹിക്കുന്ന കുട്ടട്ടനെന്നും’ അജുവിന്‍റെ ചിത്രത്തിനൊപ്പം ‘നമുക്ക് ലഭിക്കുന്ന കുട്ടേട്ടന്‍’ എന്നും എഴുതിയ ഒരു ഇമേജ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഇതാണ് ഇപ്പോൾ അജു വർഗീസ് പങ്കുവെച്ചിരിക്കുന്നത് ‘മുകളിലുള്ള കുട്ടേട്ടനെ താഴെയുള്ള കുട്ടേട്ടന് വേണം’ എന്നും ട്രോളിനൊപ്പം അജു കുറിച്ചിട്ടുണ്ട്.

ALSO READ: തമിഴ്നാട്ടിലും ചാത്തന്റെ വിളയാട്ടം, ഞെട്ടിപ്പിച്ച് കളക്ഷൻ

അതേസമയം, ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ മഞ്ഞുമ്മല്‍ ബോയ്‌സിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്​മാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News