കൂട്ടത്തിലെ കൊമ്പനെവിടെയെന്ന് അജുവിനോട് ആരാധകര്‍?

നടന്‍ അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ ഫോട്ടോകളും പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ അജു പുതിയതായി പോസ്റ്റ് ചിത്രത്തിനാണ് നിരവധി കമന്റുകളുമായി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിനും കുടുംബത്തിനുമൊപ്പം പങ്കുവെച്ച ചിത്രത്തിനാണ് കമന്റുകളുമായി ആരാഘര്‍ എത്തിയിരിക്കുന്നത്.

സിംഗപ്പൂരില്‍ അവധി ആഘോഷിക്കാനായി എത്തിയതാണ് താരങ്ങള്‍. അജുവിന്റെ കുടുംബത്തെയും വിശാഖിന്റെ ഭാര്യ അദ്വൈകയെയും ചിത്രത്തില്‍ കാണാം. ഒപ്പം ധ്യാന്‍ ശ്രീനിവാസന്റെ ഭാര്യ അര്‍പ്പിതയെയും മകള്‍ സൂസനെയും ചിത്രത്തില്‍ കണ്ടതിനു പിന്നാലെയാണ് ആരാധകരുടെ ചോദ്യം. ‘എവിടെ ഈ കൂട്ടത്തിലെ കൊമ്പന്‍ എവിടെ’. യൂണിവേഴ്‌സല്‍ സ്റ്റുഡിയോസിനു മുന്‍പില്‍ നിന്നുള്ള ചിത്രം പകര്‍ത്തിയത് ധ്യാനാണോയെന്നാണ് ആരാധകരുടെ ചോദ്യം.

അജു, ധ്യാന്‍, വിശാഖ് എന്നിവരുടെ നേത്യത്വത്തില്‍ ഫന്റ്റാസ്റ്റിക്ക് ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ ‘ലവ് ആക്ഷന്‍ ഡ്രാമ’ ആണ് ഇവരുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ ആദ്യ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News