ബ്രഹ്മപുരം വിഷയത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിനെയും കുറ്റപ്പെടുത്തി എ.കെ.ആന്‍റണി

ബ്രഹ്മപുരം മാലിന്യ സംസ്കരണത്തില്‍ ഇപ്പോഴത്തെ സര്‍ക്കാരിനും മുന്‍ സര്‍ക്കാരിനുമൊക്കെ ഒരുപോലെ പിഴവു പറ്റിയെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ വിമര്‍ശനം. ബ്രഹ്മപുരം വിഷയത്തില്‍ ഒരു സര്‍ക്കാരിനും വിജയിക്കാനായിട്ടില്ല.

ബ്രഹ്മപുരം മാലിന്യ വിഷയം അതീവ ഗൗരവമുള്ളതാണ്. കൊച്ചി ഗ്യാസ് ചേംബറിലായിട്ടും ഈ വിഷയത്തില്‍ കൂട്ടായ പ്രതികരണങ്ങള്‍ ഉണ്ടായില്ല. കേരളത്തിലെ സാംസ്കാരിക നായകന്മാരുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്നും ആന്‍റണി ആരോപിച്ചു.

മറ്റ് എല്ലാ വിഷയത്തിലും ഒറ്റക്കും കൂട്ടായും പ്രതികരിക്കുന്നവരാണ് ബ്രഹ്മപുരം വിഷയത്തില്‍ മൗനം പാലിച്ചത്. ബ്രഹ്മപുരം വിഷയത്തില്‍ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. എല്ലാ വിഷയങ്ങളും അന്വേഷിക്കട്ടേ എന്നും ആന്‍റണി പറഞ്ഞു. ഇത് ആദ്യമായാണ് ബ്രഹ്മപുരം വിഷയത്തില്‍ എ.കെ.ആന്‍റണി പ്രതികരിക്കുന്നത്.

ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിലെ തീയണക്കാന്‍ കഠിനമായ പരിശ്രമമാണ് ഫയര്‍ ഫോഴ്സും പൊലീസുമൊക്കെ നടത്തിയത്. ബ്രഹ്മപുരം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. മാലിന്യ സംസ്കരണത്തിനും ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News