പത്തനംതിട്ടയിൽ പ്രചാരണത്തിനിറങ്ങില്ല; പരോക്ഷമായി വ്യക്തമാക്കി എ കെ ആന്റണി

A K Antony

പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് എ കെ ആന്റണി. പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ആന്റണി പറഞ്ഞത്. കോൺഗ്രസ് നേതാക്കളുടെ  മക്കൾ ബിജെപി നേതാക്കൾക്ക് ഒപ്പം ചേരുന്നത് തെറ്റാണ്. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ ഉള്ള നിലപാട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറഞ്ഞിരുന്നകാലത്ത് അവരുടെ ദുർഭരണം വീണ്ടും വരാതിരിക്കാൻ ജനം തീരുമാനിച്ചു: മുഖ്യമന്ത്രി

പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ത്രീകൾക്ക് മതിയായ പ്രാധിനിത്യം ഇല്ലാത്തത് പോരായ്മയാണ്. ഭരണഘടന മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടാനുള്ള തെരഞ്ഞെടുപ്പാണ്. മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടും. ഇന്ത്യയെ വീണ്ടെടുക്കാനും സംരക്ഷിക്കാനുമുള്ള തെരഞ്ഞെടുപ്പാണിതെന്നും എ കെ ആന്റണി പറഞ്ഞു.

Also Read: മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറും: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News