ജനാധിപത്യത്തെ നിയന്ത്രിക്കാനുള്ള മോദി സർക്കാരിൻ്റെ ആസൂത്രിത നീക്കത്തിനെതിരെ എല്ലാ പ്രതിപക്ഷ ജനാധിപത്യ കക്ഷികളും ഒരുമിച്ച് നിന്ന് പോരാടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടി കോൺഗ്രസിന്റെയോ രാഹുൽ ഗാന്ധിയുടെയോ പ്രശ്നം മാത്രമല്ല. നിയന്ത്രിത ജനാധിപത്യത്തിലേക്ക് ഇന്ത്യ മാറുമോ എന്ന ആശങ്കയാണ് അത് നൽകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കും എന്ന ചോദ്യമാണ് അതുയർത്തുന്നതെന്നും മുതിർന്ന നേതാവ് കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിക്ക് എതിരായി വർഷങ്ങളായി ആസൂത്രിത നീക്കങ്ങൾ നടത്തുകയാണ്. രാഹുൽഗാന്ധിക്കെതിരെയുള്ള നീക്കങ്ങളെ കോൺഗ്രസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ആൻ്റണി അറിയിച്ചു. എന്തുകൊണ്ടാണ് രാഹുൽഗാന്ധിയെ കേന്ദ്ര സർക്കാർ ഭയക്കുന്നത്. രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യമാണ് നടപടിക്ക് പിന്നിൽ. അതിനുവേണ്ടി അവർ ഏതറ്റം വരെയും പോകുന്നു. അപ്പീൽ കൊടുക്കാനുള്ള അവസരം പോലും വകവയ്ക്കാതെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്നും ആൻ്റണി കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here