തന്റെ കുഞ്ഞൂഞ്ഞിന് കണ്ണീരോടെ അന്ത്യാഞ്ജലി; എ കെ ആന്റണി

ഒടുവിൽ കുഞ്ഞുഞ്ഞിന്റെ അടുത്തേക്ക് എ കെ ആന്റണി എത്തി, ഒരു നോക്ക് കാണാൻ. ആന്‍റണി വിതുമ്പിക്കരഞ്ഞുകൊണ്ടാണ് തന്റെ ആത്മസുഹൃത്തിനെ കാണാൻ എത്തിയത്. ഭാര്യ എലിസബത്തും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

1962 മുതല്‍ വിദ്യാര്‍ഥി രാഷ്ട്രീയക്കാലം തൊട്ട് ഏറ്റവും അടുത്ത സുഹൃത്താണ് ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയും. എന്റെ പൊതുജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടം ഉമ്മൻചാണ്ടിയുടെ വിയോഗമാണ് എന്നായിരുന്നു ആന്റണി കൂട്ടിച്ചേർത്തിരുന്നത്.

നഷ്ടങ്ങൾ പലതാണ്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്മാരിൽ ഒരാളാണ് ഉമ്മന്‍ചാണ്ടി. ഊണിലും ഉറക്കത്തില്‍ പോലും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത് എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നതാണ്. സഹായം തേടി വരുന്ന ആരെയും അദ്ദേഹം നിരാശരാക്കില്ല. രോഗക്കിടക്കയിൽ കിടക്കുമ്പോഴും അങ്ങനെത്തന്നെ. കേരളത്തെ ഇത്രമേല്‍ സ്‌നേഹിച്ച പൊതുപ്രവർത്തകൻ. കേരള വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ ഭരണാധികാരികളിൽ ഒരാൾ.

“ഏതുസമയത്തും ഉമ്മൻചാണ്ടിയുടെ വീട്ടിലേക്കു കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്”: കുഞ്ചാക്കോ ബോബൻ

കോൺഗ്രസിന്റെ വളർച്ചയിലും ഉമ്മൻചാണ്ടിയുടെ പങ്ക് വലുതാണ്. എന്റെ വിദ്യാർഥി രാഷ്ട്രീയം മുതലുള്ള വലിയ സുഹൃത്ത്, ഞാൻ എല്ലാം തുറന്നുപറയുന്ന സുഹൃത്ത്. ഞങ്ങൾ തമ്മിൽ രഹസ്യങ്ങളില്ല. ചില കാര്യങ്ങളിൽ വ്യത്യസ്ത സമീപനങ്ങൾ ഉണ്ടാകും. എല്ലാം ഞങ്ങൾ തമ്മിൽ പങ്കുവെക്കാറുണ്ട്. ഹൃദയം തുറന്ന് സംസാരിച്ചിരുന്നു വ്യക്തി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദു:ഖം, എന്റെ മരണം വരെ ഉമ്മൻചാണ്ടി കൂടെയുണ്ടാകും. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഉമ്മൻചാണ്ടിക്കൊരു പകരക്കാരൻ ഇല്ല. ഉമ്മൻചാണ്ടിക്ക് തുല്യൻ ഉമ്മൻചാണ്ടി മാത്രം’ ആന്റണി പറഞ്ഞു.

ചൊവ്വച പുലർച്ചെ 4.25നാണ് ബാംഗളൂരിലെ ചിന്മയ ആശുപത്രിയിൽവെച്ച് ഉമ്മൻചാണ്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. ഉച്ചക്ക് രണ്ടരയോടെ ബംഗളൂരുവിൽനിന്ന് പ്രത്യേക എയർ ആംബുലൻസിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളിഹൗസിലേക്ക് കൊണ്ടുവരികയായിരുന്നു. ശേഷം സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും തിരുവനന്തപുരം സെന്‍റ് ജോർജ് കത്തീഡ്രലിലും ഇന്ദിര ഭവനിലും പൊതുദർശനം ഉണ്ടാകും.

ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും. വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് ശേഷം രാത്രി പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്കാരം.

മുൻമന്ത്രി ടി. ജോണിന്‍റെ ബംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ഉമ്മൻചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചിരുന്നു. തുടർന്ന് ഭൗതികശരീരം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

Also Read: പള്ളിമുറ്റത്തു നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരന്‍ എന്നത് മാത്രമായി എന്റെ വിശേഷണം…ഓര്‍മകള്‍ പങ്കുവെച്ച് മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News