ഇരു മുന്നണികളുടെ പ്രചാരണത്തിനായി അച്ഛനും മകനും പുതുപ്പള്ളിയിൽ; കോൺഗ്രസിനായി എ കെ ആന്റണിയും ബിജെപിക്കായി അനിൽ ആന്റണിയും എത്തും

പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് മണ്ഡലത്തിൽ എത്തും. അതേസമയം എ കെ ആന്റണി എത്തുന്ന ഈ ദിവസം തന്നെ, ആന്റണിയുടെ മകൻ അനിൽ ആന്റണിയും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പുതുപ്പളയിൽ എത്തും.

ALSO READ:ജനവാസകേന്ദ്രങ്ങളിൽ വീണ്ടും കടുവയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നു

പുതുപ്പള്ളിയിൽ പ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണ രംഗത്ത് എത്തും. എ കെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.

ALSO READ:മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുതുപ്പള്ളിയിൽ

അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയിൽ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്. വൈകിട്ട് 4 ന് മറ്റക്കര മണൽ ജംഗ്ഷനിലും, 5 ന് പാമ്പാടിയിലും 6 ന് വാകത്താനത്തും നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News