എക്‌സാലോജിക് വിഷയത്തില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ഏത് അന്വേഷണവും നടക്കട്ടെയെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എകെ ബാലന്‍. ഏത് അന്വേഷണമാണ് വേണ്ടതെന്ന് ആദ്യം കേന്ദ്ര ഏജന്‍സികള്‍ തീരുമാനിക്കണം. സിഎംആര്‍എല്ലിനെ ഒരു കേന്ദ്ര ഏജന്‍സി തന്നെ പ്രോസിക്യൂഷന്‍ നടപടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ALSO READ: മൂന്ന് മക്കളെയും കൂട്ടി അമ്മ പോയത് കടലിൽ ചാടി ജീവനൊടുക്കാൻ; ജീവൻ തിരിച്ചു പിടിച്ച് കേരള പൊലീസ്
വിജിലന്‍സ് കോടതിയില്‍ ഒരു നടപടി ഉണ്ടായിരുന്നു. ഒരു അഴിമതിയും ഇല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരായി ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ കൊടുത്തിരുന്നു. മുഖ്യമന്ത്രിക്കും മകള്‍ക്കും ഇതുവരെ ഒരു നോട്ടീസ് പോലും വന്നിട്ടില്ല. ഏത് അന്വേഷണവും നടക്കട്ടെ, തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നംഗ കമ്മീഷന്‍ അന്വേഷിക്കട്ടെയെന്നും കൊടുക്കേണ്ട രേഖകളെല്ലാം പരിപൂര്‍ണ്ണമായി കൊടുത്തിട്ടുണ്ട് എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: എയര്‍ഹോസ്റ്റസിനെ കടിച്ചു; അമിതമായി മദ്യപിച്ച യാത്രക്കാരന് ഒന്നും ഓര്‍മയില്ല
ആര്‍ഒസിയില്‍ കൊടുക്കേണ്ട രേഖകളെല്ലാം പരിപൂര്‍ണ്ണമായി കൊടുത്തിട്ടുണ്ട്. ഇന്‍കം ടാക്‌സും, ജിഎസ്ടി യും കൊടുത്തിട്ടില്ല എന്നായിരുന്നു ആദ്യ പ്രശ്‌നം. അത് കൊടുത്തിട്ടുണ്ടെന്ന് കൃത്യമായി മറുപടി നല്‍കി. സര്‍വീസിന്റെ വിവരങ്ങള്‍ ഇവര്‍ക്ക് അന്വേഷിക്കേണ്ട കാര്യമില്ല. ആര്‍ഒസി റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ എന്തുകൊണ്ട് കമ്പനിക്ക് ഇമ്മ്യൂണിറ്റി കൊടുത്തു. എന്തിന് മറച്ചുവയ്ക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതില്‍ അഴിമതി ഇല്ല എന്നുള്ളത് കോടതിയുടെ കണ്ടെത്തലാണ്. കമ്പനി ഫ്രോഡ് അല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം ഉണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ ഉദ്യോഗസ്ഥരോട് പറയുവെന്നും സിഎംആര്‍എല്ലിന് എതിരായ പരാതിയുണ്ടെങ്കില്‍ അതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയോ മകളോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പൊങ്കൽ ജെല്ലിക്കെട്ടിൽ തമിഴ്‌നാട്ടിൽ രണ്ട് മരണം; നൂറോളം പേർക്ക് പരിക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here