‘എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല, മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി’: എ കെ ബാലൻ

A K Balan

എസ്എഫ്ഐയെ വേട്ടയാടനായുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എകെ ബാലൻ. എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ലെന്ന് എ കെ ബാലൻ പറഞ്ഞു. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും അതിന് സമ്മതിക്കില്ലെന്നും, ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘വയനാടൻ കാപ്പിയുടെ രുചി കോപ്പൻഹേഗിലെത്തിച്ച ഗോത്ര കർഷകൻ’, ഇത് പിസി വിജയൻറെ കടും കാപ്പി മണമുള്ള ജൈത്രയാത്രയുടെ കഥ

‘വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഐഎമ്മും. എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്. പ്രതിപക്ഷ നേതാവിന്റെ പാർട്ടിയായ കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി ഇപ്പോൾ മാറി. കേരള കൂടോത്ര പാർട്ടി എന്ന് തന്നെ വിശേഷിപ്പിക്കാം. എസ്എഫ്ഐയെ സംബന്ധിച്ചിടത്തോളം തിരുത്തേണ്ടത് തിരുത്താൻ ആ സംഘടനയ്ക്ക് കഴിയും. എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും’, എ കെ ബാലൻ വ്യക്തമാക്കി.

ALSO READ: ‘മാർവലസ് മാർട്ടിനസ്’, പെനാൽറ്റി ഷൂട്ടൗട്ടിൽ ഇക്വഡോറിനെ തോൽപ്പിച്ച് അര്ജന്റീന കോപ്പ അമേരിക്ക സെമിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News