സർക്കാർ വരുമാനത്തിൽ നിന്ന് തന്നെയാണ് രാജ്ഭവൻ്റെ ചെലവുകളും നടക്കുന്നത്; ഗവർണർക്കെതിരെ രൂക്ഷ വിമർശങ്ങൾ ഉന്നയിച്ച് എ കെ ബാലൻ

ഗവർണർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എകെ ബാലൻ. സർക്കാർ വരുമാനം മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമാണെങ്കിൽ ഗവർണറുടെ രാജ്ഭവന്റെ ചിലവുകൾ അടക്കം വഹിക്കുന്നത് ഈ വരുമാനത്തിൽ നിന്നാണെന്ന് എ കെ ബാലൻ പറഞ്ഞു. ആളുകളുടെ ഇടയിൽ സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും, ഭരണഘടന വിരുദ്ധമായാണ് ഗവർണരുടെ പ്രവർത്തനങ്ങൾ എല്ലാമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പ്രധാനമന്ത്രി നേരിട്ട് നിയമന ഉത്തരവ് നല്‍കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍: മുഖ്യമന്ത്രി

‘8 ബില്ലുകൾ ഇപ്പോൾ ഗവർണറുടെ മുന്നിൽ ഉണ്ട്. പ്രതിപക്ഷത്തിന്റെ എതിർപ്പ് മനസിലാക്കാം. ഏകകണ്ഡേന പാസാക്കിയ കാര്യങ്ങളെയാണ് ഗവർണർ എത്തിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് വന്ന് ബില്ല് പാസാക്കാൻ ആവശ്യപ്പെടണം എന്നാണ് ഗവർണർ ആവശ്യപ്പെടുന്നത്. ഭരണഘടന വിരുദ്ധമായാണ് ഗവർണരുടെ പ്രവർത്തനങ്ങൾ എല്ലാം. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവ’, എ കെ ബാലൻ പറഞ്ഞു.

അതേസമയം, കേരളീയത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെയും എ കെ ബാലൻ രംഗത്തെത്തി. തൃശൂർ പൂരത്തിന് ആളുകൾ വരുന്ന പോലെ ആയിരുന്നു കേരളീയതിന് ആളുകൾ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

‘വൻ തിരിച്ചുള്ള നിക്ഷേപമാണ് കേരളീയതിലൂടെ ലഭിക്കാൻ പോകുന്നത്.
നല്ല മനസുള്ള ആർക്കും ഇതൊന്നും തെറ്റാണെന്ന് പറയാൻ പറ്റില്ല. വൻ വരുമാനമാണ് കേരളീയം വഴി തിരുവനന്തപുരത്തെ സാധാരണ കച്ചവടക്കാർക്ക് ലഭിച്ചത്. ആദിവാസികളുടെ ഫ്ളോട്ടിനെതിരെ നടന്നത് ആസൂത്രിതമായ ഗൂഡലോചന. നേരത്തെ ഗദ്ധിക നടത്തിയപ്പോൾ ഒന്നും ആരും ആരോപണം ഉന്നയിച്ചിട്ടില്ല’, എ കെ ബാലൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News