മാത്യു കുഴല്‍നാടന്‍ കള്ള പ്രചാരണം തുടരുന്നു, മലക്കം മറിയുന്നു; എ കെ ബാലന്‍

വീണയ്‌ക്കെതിരായ ആരോപണം മാസപ്പടി വിവാദം എന്ന് പറയാന്‍ തലയില്‍ വെളിച്ചമുള്ള ഒരാള്‍ക്കും പറയാന്‍ കഴിയില്ലെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം എ കെ ബാലന്‍. നിയമപരമായി കരാറില്‍ അടച്ച തുക മാസപ്പടി അല്ല. മാത്യുകുഴല്‍ നാടന്‍റെ ഈ മലക്കം മറിച്ചില്‍ പൊതുജനം കാണുന്നുണ്ടെന്നും എ കെ ബാലന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ:  ഉദ്യോഗസ്ഥ സംവിധാനത്തെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു; സീതാറാം യെച്ചൂരി

“നികുതി അടച്ചിട്ടില്ലെന്ന് പറയേണ്ടത് ജിഎസ്‌ടി വകുപ്പല്ലേ. അവരല്ലെ പറഞ്ഞത് എക്സാലോജിക് നികുതി അടച്ചുവെന്ന്. മാത്യു കു‍ഴല്‍നാടന് എന്തും പറയാമല്ലോ.. വീണ എന്തിന് മാത്യുവിന് വിശദീകരണം നല്‍കണം. 1.72 രണ്ട് കോടി രൂപയ്ക്ക് ജിഎസ്‌ടി അടച്ചിട്ടില്ലെന്നും പണം മാസപ്പടിയാണെന്നുമായിരുന്നു ആരോപണം. നികുതി വകുപ്പിന്‍റെ രേഖ പുറത്തു വന്നതോടെ ആരോപണം ഒന്നുമല്ലാതായിരിക്കുകയാണ് “- അദ്ദേഹം പറഞ്ഞു.

ALSO READ: സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിയിലേക്ക് പോകും: കോണ്‍ഗ്രസ് എംഎല്‍എ

മാത്യു കുഴൽനാടന് ആവശ്യമെങ്കിൽ കോടതിയിൽ പോകാം. കുഴൽനാടൻ ഓരോ ദിവസവും കള്ള പ്രചാരണം നടത്തികൊണ്ടിരിക്കുന്നു. അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് ഇതിൽ വലിച്ചിഴക്കുന്നു.  കുറ്റബോധം കൊണ്ട് തലതാഴ്ത്തി മുഖ്യമന്ത്രിയോടും കുടുംബത്തോടും കുഴൽനാടൻ മാപ്പ് പറയുന്നതിന് പകരം  വീണടം വിദ്യയാക്കുകയാണ്. IGST അടച്ചിട്ടുണ്ട് എന്ന് GST കമ്മീഷണർ രേഖാമൂലം ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് പരാതി ഉണ്ട് എങ്കിൽ അവരാണ് പറയേണ്ടത്, കുഴൽനാടൻ അല്ലായെന്നും അദ്ദേഹം പറഞ്ഞു.

IGST കമ്മീഷണർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് കത്ത് നൽകിയത്. 1.72 കോടി വാങ്ങിയത് മാസപ്പടി അല്ലെന്നും ആ തുകയ്ക്ക് നികുതി അടച്ചിട്ടുണ്ട് എന്നും വ്യക്തമാണ്.  IGST നൽകി എന്നത് ധനമന്ത്രിയെ അറിയിച്ചതോടെ ആളുകൾക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണ അവസാനിച്ചു. എന്നിട്ടും മാത്യു കുഴൽനാടൻ ഓരോ ദിവസവും ഓരോ വ്യാജ ആരോപണവുമായി വരുകയാണ്. രജിസ്റ്റർ ചെയ്തതിന് മുൻപ് എങ്ങനെ നൽകി എന്നത് GST കമ്മീഷണർ ആണ് പറയേണ്ടത്, വീണയല്ലെന്നും എകെ ബലാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News