ഗവർണർ ബിജെപിയുടെ ചട്ടുകം; രാജ്ഭവൻ ആർഎസ്എസ് കേന്ദ്രമായി: എ കെ ബാലൻ

ak balan

ഗവർണർ ഭരണഘടനയ്ക്ക് എതിരാണെന്ന് എ കെ ബാലൻ. രാജ്ഭവൻ ആർ എസ് എസ് കേന്ദ്രമായി. എസ്എഫ്ഐയുടെ വിജയം ഗവർണർക്കെതിരെയുള്ള പ്രതിഷേധമാണ്. അഞ്ച് വർഷമാണ് ഗവർണറുടെ കാലാവധി.കാലാവധി നീട്ടിക്കൊടുത്ത സമയത്താണ് ഗവർണർ വെല്ലുവിളിക്കുന്നത്.സ്റ്റെപ്പിനി ഗവർണറാണ്. ഗവർണർ നിയമലംഘനം നടത്തുന്നു.ഇന്ത്യാ രാജ്യത്തെ ഒരു ഗവർണറും ചെയ്യാത്തതാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത്. സർ സിപിയെ കേരളം നാടുകടത്തിയത് ഗവർണർ അറിയുന്നത് നന്നാവും എന്നും എ കെ ബാലൻ പറഞ്ഞു.

ALSO READ: എം കെ മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതി; ജനറൽ കൺവീനർക്കും സ്വർണ്ണക്കടത്ത് ബന്ധം; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

ഗവർണർ ആരെയാ പേടിപിപ്പിക്കാൻ നോക്കുന്നത്, ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും ഇടതുപക്ഷം പോകുമെന്നും എ കെ ബാലൻ പറഞ്ഞു.ഗവർണർ ബിജെപിയുടെ ചട്ടുകം ആണെന്നും മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവിനെയും ഗവർണർ അപമാനിച്ചു എന്നും എ കെ ബാലൻ പറഞ്ഞു. ബിജെപി ജയിക്കുമെന്ന് പ്രചാരണം നടത്തി ന്യൂനപക്ഷ വോട്ട് തട്ടിയെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.പാലക്കാട്, ചേലക്കര എൽഡിഎഫ് ജയിക്കും. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്.വയനാട്ടിൽ ശക്തമായ മത്സരം നടക്കും എന്നും എ കെ ബാലൻ പറഞ്ഞു .സ്വർണം കൊണ്ടുവരുന്നത് അന്വേഷണം നടത്തേണ്ടത് കേന്ദ്രമാണ്.എം കെ മുനീറിൻ്റെ കൂടുതൽ വിവരങ്ങൾ അറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News