‘കമ്മീഷന്റെ റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പാടില്ല എന്ന് സുപ്രീംകോടതി വിധിയുണ്ട്’ : എകെ ബാലൻ

സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ ആവശ്യമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് എകെ ബാലൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ കേസെടുക്കാൻ കഴിയില്ല. ഇപ്പോൾ എൻജിൻ ഒരു ഭാഗത്തും കോച്ച് വേറൊരു ഭാഗത്തുമായ അവസ്ഥയിലാണെന്നും, പത്താം തീയതിയോടുകൂടി റെയിലിന്റെ മുകളിലേക്ക് എത്തുമെന്നും എകെ ബാലൻ. ഇച്ഛാശക്തിയുള്ളതുകൊണ്ടാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. കോൺക്ലേവ് എന്തിനാണെന്ന് മനസ്സിലാക്കാതെയാണ് കോൺക്ലെവ് തടയുമെന്ന് പ്രതിപക്ഷ നേതാവ് പറയുന്ന തെന്നും എകെ ബാലൻ പ്രതികരിച്ചു.

Also Read; ‘വയനാട് ഉരുൾപൊട്ടൽ ; പുനരധിവാസത്തിന് ദുരിതബാധിതരോട് ആശയവിനിമയം നടത്തും’; ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്

മൂന്ന് ഘടകങ്ങൾ ഒരുമിച്ചാലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകൂ എന്നും എകെ ബാലൻ. കോടതിയുടെ ഇടപെടൽ, പരാതിക്കാരുടെ ഇടപെടൽ, സർക്കാരിൻറെ സമീപനം എന്നീ ഘടകങ്ങൾ ഒരുമിച്ച് ചേർന്നാലേ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ. കമ്മീഷന്റെ റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പാടില്ല എന്ന് സുപ്രീംകോടതി വിധിയുണ്ട്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ സുപ്രീം കോടതി അത് സുവ്യക്തമായി പറയുന്നുണ്ട് എന്നും എകെ ബാലൻ പറഞ്ഞു.

Also Read; കൊൽക്കത്ത ഡോക്ടർ കൊലപാതകം; സർക്കാരിനായി കേസ് വാദിക്കുന്നതിൽ നിന്ന് കപിൽ സിബൽ പിൻമാറണമെന്ന് കോൺഗ്രസ്

ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേസെടുക്കാണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിലും സർക്കാരിന് എഫ്ഐആർ ഇടാൻ കഴിയില്ല. ഈ കമ്മീഷൻ റിപ്പോർട്ടിന്റെ ഭാഗമായി എഫ്ഐആർ ഇടണമെന്ന് ഒരാൾക്കും പറയാൻ കഴിയില്ല. എഫ്ഐആർ ഇടാൻ കഴിയില്ല എന്ന് ഉമ്മൻചാണ്ടി കേസിൽ കോടതി വ്യക്തമാക്കിയതാണ് എന്നും എകെ ബാലൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News