‘അൻവറിന്റെ ആരോപണങ്ങളിൽ കോൺഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടെന്ത്‌…’: എകെ ബാലൻ

A K Balan

മീൻ വണ്ടിയിൽ പ്രതിപക്ഷ നേതാവ് കുഴൽപണം കൊണ്ടുവന്നു എന്ന് അൻവർ പറഞ്ഞിരുന്നുവെന്ന് എകെ ബാലൻ. ഇതിൽ അൻവറിൻ്റെ നിലപാടെന്തെന്നും, കോൺഗ്രസ് ഇക്കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും എകെ ബാലൻ. പ്രകടമായി തന്നെ ഇനിയുള്ള ദിവസങ്ങൾ പൊട്ടിത്തെറി കോൺഗ്രസിലുണ്ടാവും. യുഡിഎഫിൻ്റെ ദയനീയ പരാജയം പാലക്കാട് കാണാൻ കഴിയും, എ കെ ബാലൻ പറഞ്ഞു.

Also Read; കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് പഠിക്കുന്നതിനായി മിസോറാമിൽ നിന്നുള്ള എംഎൽഎമാരുടെ സംഘം ഓഫീസ് സന്ദർശിച്ചു; സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി

മത്തി വണ്ടിയിൽ പണം കൊണ്ടു വന്നെന്നായിരുന്നു ആരോപണം. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ അപമാനിച്ചു. രമേശ് ചെന്നിത്തല എൽഡിഎഫുമായാണ് മത്സരമെന്ന് പറയുന്നു. എൻകെ പ്രേമചന്ദ്രൻ ബിജെപിയുമായാണ് മത്സരമെന്ന് പറയുന്നു. ആദ്യം ആരുമായാണ് മത്സരമെന്ന് അവർ തീരുമാനിക്കട്ടെ. കരുണാകരനെയും കുടുംബത്തെയും അപമാനിച്ചയാളാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എന്നും എകെ ബാലൻ പറഞ്ഞു.

Also Read; നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍; കുറ്റക്കാരെ വെറുതെവിടില്ല: മന്ത്രി കെ രാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News