ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കും; എ കെ ബാലൻ

പലസ്തീന്‍ ഐക്യദാര്‍ഢ്യ വിവാദത്തിൽ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടുമെന്നും, ലീഗിന്റെ മനസ് എവിടെയാണെന്നും ശരീരം എവിടെയാണെന്നും കേരളം കണ്ടുവെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ: ഞാൻ മടങ്ങി വരും, ഈ യാത്ര പ്രധാനപ്പെട്ടതാണ്; ആരാധകരെ ആശങ്കയിലാക്കി അമൃത സുരേഷ്

‘ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കും. കോൺഗ്രസിനൊപ്പം യു ഡി എഫ് ഘടകകക്ഷികൾ ഇല്ല. ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണ്. കോൺഗ്രസ് നിലപാട് ബി.ജെ.പിക്കൊപ്പമാണ്. സുധാകരൻ ലീഗിനോട് മാപ്പു പറയുകയാണ് വേണ്ടത്. സി പി ഐ എം ഐക്യദാർഡ്യ പരിപാടിയിൽ സാങ്കേതികമായി ഇല്ലെന്ന നിലപാട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അദ്ദേഹത്തെ പൂർണമായും പിന്തുണക്കുന്നു. ഗവർണറുടെ പ്രസ്താവനയ്ക്കുള്ള ലീഗ് മറുപടി പോലും യു ഡി എഫ് നിലപാടല്ല. സുധാകരൻ മറുപടി പറയട്ടെ. ഷൗക്കത്തിന്റെ കാര്യത്തിൽ സി പി ഐ എം ആണോ കോൺഗ്രസിൽ പ്രശ്നമുണ്ടാക്കിയത്?’, എ കെ ബാലൻ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration