ചാണ്ടി ഉമ്മന്റെ അഭിഭാഷക പാനൽ നിയമനം ബിജെപി യിലേക്ക് പോകാനുള്ള വഴി ആണോന്നറിയില്ലെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ഇതിന്റെ ഔചിത്യം അവരാണ് വ്യക്തമാക്കേണ്ടത്. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എ കെ ബാലൻ.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് എ കെ ബാലൻ പറഞ്ഞു. പരാതികൾ പരിശോധിച്ച് നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. മൊഴി നൽകിയവർ പുറത്തുവിടരുത് എന്ന് പറഞ്ഞിട്ടുണ്ട്. സ്വകാര്യത ഉറപ്പുവരുത്തണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു. ചിലരുടെ സ്ഥാനം പരാതിയുടെ ഭാഗമായി തെറിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടപെടലോടെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അൻവർ ഉന്നയിച്ച ആരോപണത്തിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും എ കെ ബാലൻ പറഞ്ഞു. വി ഡി സതീശൻ 150 കോടി കൊണ്ടുവന്ന കാര്യം നേരത്തെ അൻവർ പറഞ്ഞിട്ടുണ്ട്. ഇതിൽ പ്രതിപക്ഷ നേതാവ് അന്വേഷണം നേരിടുമോ എന്നും അദ്ദേഹം ചോദിച്ചു.
ആർ എസ് എസും ബി ജെ പിയുമായും ഒരു ബന്ധവും സി പി ഐ എമ്മിനില്ലെന്ന് എ കെ ബാലൻ പറഞ്ഞു. ആ പണിക്ക് നിൽക്കേണ്ട കാര്യമില്ല. ബിജെപിയുമായി ബന്ധം ഉള്ളത് ആർക്കാണെന്ന് ചരിത്രം പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here