പല മന്ത്രിമാരും നേതാക്കളും വിദേശ സഞ്ചാരം നടത്താറുണ്ട്; ഇവിടെ മാത്രം എന്തിന് വിവാദം: എ കെ ബാലൻ

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ സംബന്ധിച്ചുള്ള വിവാദങ്ങളിൽ പ്രതികരണവുമായി എ കെ ബാലൻ. പല മന്ത്രിമാരും നേതാക്കളും വിദേശ സഞ്ചാരം നടത്താറുണ്ട്. ഇവിടെ മാത്രമാണ് വിവാദം ഉയരുന്നത്. ഇത് സ്വകാര്യസന്ദർശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവ കേരള സദസിലും ലോക്സഭാ ഇലക്ഷനുമെല്ലാം മുഖ്യമന്ത്രി നേരിട്ട് എത്തി ജനങ്ങളെ കണ്ടു. മുഖ്യമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും പറയുന്നില്ല. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനാണ് ആളുകൾക്ക് താല്പര്യം.

Also Read: ചോരക്കൊതിയില്‍ വീണ്ടും ഇസ്രയേല്‍; ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം, കണ്ടെത്തിയത് അഴുകിയ തലയില്ലാത്ത മൃതദേഹങ്ങള്‍

വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിന് പകരം സുധാകരന്റെ അംഗീകാരം വാങ്ങേണ്ടതുണ്ടോ ഇനി. വിദേശത്തേക്ക് പോകാൻ ഇപ്പോൾ വലിയ ചെലവ് ഒന്നുമില്ല. ഒന്നേകാൽ ലക്ഷം രൂപ ശമ്പളം ഉള്ള മുഘ്യമന്ത്രിക്ക് അതിനെന്താ ബുദ്ധിമുട്ട്. കെ സുധാകരൻ ഉപയോഗിച്ച വാക്കിനൊന്നും മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: കൊച്ചിയിൽ വാഹനാപകടം; ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk