മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി മാത്യു കുഴൽനാടൻ കൊടുത്ത ഹർജി വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിൽ പ്രതികരിച്ച് എ കെ ബാലൻ. ലാവ്‌ലിൻ പോലെ കെട്ടിച്ചമച്ചതാണ് മാസപ്പടി കേസ്. നിയമപരമായി നിലനിൽക്കുന്ന കേസല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ടതില്ല. എല്ലാവർക്കും ഇതൊരു പാഠമാകട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.
ALSO READ: ‘ആദ്യത്തേത് ചീറ്റിപ്പോയി, ഇനി കെനിയയില്‍ നിന്നിറക്കാം’, പുതിയ ചീറ്റ പ്രൊജക്റ്റുമായി കേന്ദ്രം
തുടക്കം മുതൽ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും വിധി പറയാൻ മാറ്റിയ ദിവസങ്ങളിലായിരുന്നു കുഴൽനാടൻ തെളിവുകൾ ഉണ്ടെന്ന വാദവുമായി രംഗത്തെത്തിയത്. അവസാനം കേസ് പരിഗണിച്ചപ്പോൾ തെളിവുകൾ ഒന്നുമില്ലാതെ എന്തിനാണ് ഹർജി നൽകിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.
ALSO READ: ‘ആദ്യത്തേത് ചീറ്റിപ്പോയി, ഇനി കെനിയയില്‍ നിന്നിറക്കാം’, പുതിയ ചീറ്റ പ്രൊജക്റ്റുമായി കേന്ദ്രം
കേസിൽ വീണ്ടും വാദം കേൾക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. വിജിലൻസ് കോടതിയിൽ തിരിച്ചടി നേരിട്ടതിൽ പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ പുതിയ വാദങ്ങളുമായി മാത്യു കുഴൽനാടൻ രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് ഹർജി കോടതി തള്ളിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here