സരിന്റെ കാര്യത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റി ചേർന്ന് കൃത്യമായ തീരുമാനമെടുക്കും എന്ന് എ കെ ബാലൻ. സരിൻ നിലപാട് വ്യക്തമാക്കി എന്നും സരിൻ പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ ആണെന്നും എ കെ ബാലൻ പറഞ്ഞു.
കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നത രൂപപ്പെട്ടു, സരിൻ്റെ അഭിപ്രായമായി മാത്രം കാണുന്നില്ല.ജനാധിപത്യമുള്ള പാർട്ടി എന്ന് പറഞ്ഞ് കോൺഗ്രസിൽ നടക്കുന്നത് തനി ഏകാധിപത്യം.ഉയർത്തിയത് സംഘടനാപരവും രാഷ്ട്രീയപരവുമായ കാര്യങ്ങൾ ആണ് .ഷാഫി പറമ്പിൽ എംപിയായപ്പോൾ തന്നെ പാലക്കാട് രാഹുൽ മാങ്കുട്ടത്തിൽ സ്ഥാനാർത്ഥിയാണ് എന്ന പ്രചാരണം ഉണ്ടായി,സിപിഎമ്മിനെ ഒറ്റപ്പെടുത്താൻ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ആർഎസ്എസ് നേതാക്കളുമായി ഗൂഢാലോചന നടത്തുന്നു എന്നാണ് സരിൻ ഉയർത്തിയത്. കോൺഗ്രസുകാരന്റെ വായിൽ നിന്ന് വന്നു എന്നത് അതീവ ഗുരുതരമായ കാര്യം.സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയയുടെ ഇടയിലാണ് ഈ സംഭവം ഉണ്ടായത്.പാലക്കാട്ടെ പാർട്ടിയുടെ പൊതു തീരുമാനത്തിനനുസരിച്ച് ആയിരിക്കും പാർട്ടി തീരുമാനം എന്നും എ കെ ബാലൻ പറഞ്ഞു
ALSO READ: ‘സരിന്‍റെ നിലപാട് സ്വാഗതാര്‍ഹം,ആര് ഇടതുപക്ഷ മുന്നണിയിലേക്ക് വന്നാലും സ്വീകരിക്കും’: ഇ എൻ സുരേഷ് ബാബു
സരിനെ സ്വീകരിക്കണോ സ്ഥാനാർത്ഥിയാക്കണോ എന്നതൊക്കെ അവിടുത്തെ പാർട്ടി തീരുമാനിക്കും.
എൽഡിഎഫ് നയം സ്വീകരിച്ച് ഞങ്ങളുടെ കൂടെ വരുന്ന ആരെയും ഞങ്ങൾ സ്വീകരിക്കും.കോൺഗ്രസുകാർക്ക് കൂടി അംഗീകരിക്കാൻ പറ്റുന്ന നയപരിപാടിയാണ് ഇടപെട്ടിട്ടുള്ളത്.കൂടെ വരുന്ന ആരെയും ഞങ്ങൾ ഒറ്റപ്പെടുത്തല്ല,കോൺഗ്രസിന്റെ നമ്പർ വൺ ശത്രു സിപിഎം പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല എന്നും എ കെ ബാലൻ പറഞ്ഞു.
സരിൻ്റെ സ്വാധീനം താൻ വിലയിരുത്തിയിട്ടില്ല,പാർട്ടി വിട്ടു വന്നവരെ എംപിയും എംഎൽഎയും ആക്കിയിട്ടുണ്ട്.ഞങ്ങൾക്ക് വീതിച്ചടുക്കാൻ വേണ്ടി മാത്രമുള്ളതല്ല ഇത്,എല്ലാവർക്കും വേണ്ടിയുള്ളതാണ്
പാലക്കാട് യുഡിഎഫും ബിജെപിയും തമ്മിൽ മത്സരം എന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നു,
അവിടെ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം,സരിൻ്റെ വരവ് ഇടതുപക്ഷത്തിന്റെ കാലിക പ്രസക്തി വർദ്ധിപ്പിക്കുന്നുവെന്നും ബിജെപി മൂന്നാമത് പോകുമെന്നും എ കെ ബാലൻ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here