പെരിയ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം എ കെ ബാലന്‍. കൊലയാളി പാര്‍ട്ടി കോണ്‍ഗ്രസാണെന്നും എ കെ ബാലന്‍ പറഞ്ഞു. പെരിയ കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം സി ബി ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 10 പേരെ കോടതി കുറ്റവിമുക്തരാക്കി. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് എതിരെ കൊലപാതക കുറ്റവും മറ്റുള്ളവര്‍ക്ക് എതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. സി ബി ഐ പ്രതി ചേര്‍ത്ത 10 പേരില്‍ 6 പേരെ കോടതി കുറ്റവിമുക്തരാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി 3 ന് വിധിക്കും.
കെ.മണികണ്ഠന്‍, കെ വി.കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്ക് ശിക്ഷ വിധിക്കുന്നത് വരെ ജാമ്യത്തില്‍ തുടരാം. ആകെ 24 പേര്‍ പ്രതികളായ കേസില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 10 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആദ്യ 8 പ്രതികള്‍ക്കെതിരെ കൊലപാതക ഗൂഢാലോചന കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. സി ബി ഐ പ്രതി ചേര്‍ത്ത 10 പേരില്‍ 6 പേരെ കോടതി കുറ്റവിമുക്തരാക്കി 4 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.
എ.സുരേന്ദ്രന്‍, കെ.വി.കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, കെ.വി.ഭാസ്‌കരന്‍ എന്നിവരെയാണ് സി ബി ഐ പ്രതിചേര്‍ത്തവരില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയവര്‍. ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്ത 14 പേരില്‍ 4 പേര്‍ കുറ്റവിമുക്തരായി. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് പ്രതികള്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here