എക്സിറ്റ് പോൾ വിശ്വാസ്യയോഗ്യമല്ല, എൽഡിഎഫിന് വലിയ വിജയമുണ്ടാകും : എ കെ ബാലൻ

a k balan

എക്സിറ്റ് പോൾ വിശ്വാസ്യയോഗ്യമല്ല എന്ന് എ കെ ബാലൻ. 2004 ൽ എൻഡിഎ അധികാരത്തിൽ എത്തുമെന്ന് പറഞ്ഞു,എന്നാൽ യു പി എ അധികാരത്തിൽ വന്നു. 2019 ലെ മോദി തരംഗം ഇത്തവണ ഇല്ല. ഇത്തവണ മോദി വിരുദ്ധ വികാരമായിരിക്കും എന്നും എ കെ ബാലൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: താന്‍ ആ ജെന്‍ഡറില്‍ നിന്നുള്ള ആളായതുകൊണ്ടായിരിക്കും അങ്ങനെ തോന്നിയത്: ആവേശത്തെ കുറിച്ച് നടി കനി കുസൃതി

വിഷലിപ്തമായ പ്രചാരണം ആണ് മോദി നടത്തിയത്.ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചു.ഈ ഘടകങ്ങളെല്ലാം നിലനിൽക്കെ ബിജെപിക്ക് അനുകൂലമായ എക്സിറ്റ് പോളുകൾ വിശ്വാസ്യ യോഗ്യമല്ല.കേരളത്തിൽ ബിജെപിക്ക് സീറ്റ് കിട്ടില്ല. വലിയ വിജയം എൽഡിഎഫിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘വളർത്തു പൂച്ചയെ കാണാനില്ല’, ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് ആശുപത്രിയിൽ എത്തിച്ച് ചെറുമകൻ
യുഡിഎഫിന്റെ ബലം ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമാണ്, ചില ഇടങ്ങളിൽ ബിജെപി വോട്ടും ലഭിക്കും. ഏറ്റവും വഴിവിട്ട രീതിയിലാണ് യുഡിഎഫ് ഇത്തവണ കൂട്ടുകെട്ട് ഉണ്ടാക്കിയത്. ബിജെപി അനുകൂലം സർവേ പച്ച നുണഎന്നും എ കെ ബാലൻ പറഞ്ഞു.കേരളത്തിൽ ബിജെപി ജയിക്കുമെന്ന് പറയുന്ന മൂന്ന് സീറ്റിലും തോൽക്കുമെന്നും എ കെ ബാലൻ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News