പടിയിറങ്ങുന്നത് കേന്ദ്രത്തിൻ്റെ ചട്ടുകമായും സംസ്ഥാന അസംബ്ലി ചേരാൻ പോലും വിസമ്മതിക്കുകയും ചെയ്ത വ്യത്യസ്തനായ ഗവർണർ; എ കെ ബാലൻ

akbalan

ബിഹാർ ഗവർണറായി സ്ഥലം മാറിപ്പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രത്തിൻ്റെ ചട്ടുകമായും സംസ്ഥാന അസംബ്ലി ചേരാൻ പോലും വിസമ്മതി രേഖപ്പെടുത്തുകയും ചെയ്ത വ്യത്യസ്തനാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ.

സംസ്ഥാനത്തെ പുതിയ ഗവർണറായി ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ ചുമതലയേൽക്കാനിരിക്കെ നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ചുള്ള ഓർമകൾ മാധ്യമ പ്രവർത്തകരോട് പങ്കിടുകയായിരുന്നു അദ്ദേഹം.

ALSO READ: ആ പ്രചാരണം തെറ്റ്, തൃശൂർ പാലയൂർ തീർഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന വാർത്തയിൽ വിശദീകരണവുമായി പൊലീസ്

ആരിഫ് മുഹമ്മദ് ഖാൻ ഇനിയെങ്കിലും തെറ്റ് ഏറ്റ് പറയണമെന്നും ഗവർണർക്ക് ദീർഘായുസ്സും നല്ല ബുദ്ധിയും ഉണ്ടാകട്ടെയെന്നും എ.കെ. ബാലൻ ആശംസിച്ചു. ഇവിടെ കാട്ടിയതുപോലെ ബിഹാറിലും ഗവർണർ ചെയ്യട്ടേ. കേരളത്തിലെത്തിയ ഒരു ഗവർണർ പോലും ആരിഫ് മുഹമ്മദ് ചെയ്തതുപോലെ ചെയ്തിട്ടില്ല.

സംസ്ഥാനത്തിൻ്റെ നയപ്രഖ്യാപനം പോലും വായിക്കാൻ മനസ്സു കാട്ടാത്ത ഗവർണറാണ്. ബിജെപി നോമിനികളെ യൂണിവേഴ്സിറ്റികളുടെ സെനറ്റിൽ നിയമിക്കുകയും ചെയ്ത വ്യത്യസ്തനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്നും എ.കെ. ബാലൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News