അൻവറിന്റെ ആരോപണങ്ങൾ ബോധപൂർവമുള്ള ഗൂഢാലോചനയുടെ ഭാഗം: എ കെ ബാലൻ

AK Balan

പി വി അൻവറിന്റെ ആരോപണങ്ങൾ ബോധപൂർവമുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന എ കെ ബാലൻ. സിപിഐഎമ്മിന് കാര്യങ്ങളിൽ വ്യക്തതയുണ്ട്. പാർട്ടി സമ്മേളനത്തിലെ ചർച്ചകൾ വേറൊരു തലത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനായുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആരോപണങ്ങൾ. ഇതുവഴി മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിടുന്നുണ്ട്. പ്രതിപക്ഷ നേതാവിനെതിരെയായ അൻവറിന്റെ പരാമർശങ്ങളിൽ ആദ്യം മറുപടി പറയാൻ തയ്യാറാകണം. എന്നിട്ട് ബാക്കി വിഷയങ്ങളിൽ പറയട്ടെ.

Also Read: യുവതിയെ കൊന്ന് മൃതദേഹം 59 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ വഴിത്തിരിവ്; നിര്‍ണായക കണ്ടെത്തല്‍

അൻവർ ഉയർത്തിയ വിഷയങ്ങൾ ഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു. എഡിജിപിക്കെതിരെ 2 ഡിജിപി മാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിലെ വസ്തുത പുറത്തു വരുന്നതിൽ അദ്ദേഹത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ. അതാണ് ഇപ്പോൾ ഉയരുന്ന സംശയം. അന്വേഷണങ്ങളിൽ സർക്കാർ നിലപാട് ശക്തമാണ്. മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻറെ കുടുംബത്തെയും വല്ലാതെ ആക്രമിക്കാം എന്ന ധാരണ വേണ്ട. ഇതിലും വലിയ ഭീഷണികളെയും നീക്കങ്ങളെയും ചെറുത് നിന്ന് തന്നെയാണ് പാർട്ടി മുന്നോട്ടുപോകുന്നത്.

Also Read: മിനിട്ടുകള്‍ക്കുള്ളില്‍ ഇഞ്ചിഞ്ചായി മരിക്കാം, ബട്ടണ്‍ അമര്‍ത്തിയാല്‍ അറയില്‍ നൈട്രജന്‍ നിറയും; വിവാദമായി സാര്‍ക്കോ സൂയിസൈഡ് പോഡ്

മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻറെ കുടുംബത്തെയും ആക്രമിക്കുക എന്നത് ബിജെപിയുടെ അജണ്ടയാണ്. ഇപ്പോൾ അതാണ് അൻവർ തെരഞ്ഞെടുത്തിരിക്കുന്ന മാർഗം. എന്തിനാണ് അൻവർ ഇത്തരമൊരു സമീപനം സ്വീകരിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഇത് കേവലം ശശിക്കെതിരെയും എഡിജിപി എംആർ അജിത് കുമാറിനെതിരെയും ഉള്ള നീക്കം മാത്രമായി കാണാൻ സാധിക്കില്ല. സിപിഐഎമ്മിന്റെ ഭാഗത്തുനിന്നും ആരാണ് സഹായിക്കുന്നത് എന്നത് അൻവർ പൊതുസമൂഹത്തിന് മുന്നിൽ പറയാൻ തയ്യാറാകണം. പച്ച നുണയാണ് പറയുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News