കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്നു: എകെ ബാലൻ

കൊടകര കുഴൽപ്പണക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്നും കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നും മുതിർന്ന സിപിഐഎം നേതാവ് എകെ ബാലൻ. കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. ഇലക്ടറൽ ബോണ്ട് വ‍ഴി 170 കോടി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് ബിജെപിക്ക് കൊടുത്തു. ബിജെപിക്ക് കള്ളപ്പണം കൊടുത്തയാൾ വയനാട്ടിൽ മത്സരിക്കുന്നു. എന്തിനും സ്വമേധയാ കേസെടുക്കുന്ന ഇഡി കൊടകരയിൽ മിണ്ടുന്നില്ല. സർക്കാർ ഗൗരവമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; ‘കൊടകര കള്ളപ്പണക്കേസ്; കെ സുരേന്ദ്രൻ ഒരു കോടി തട്ടിയെടുത്തു’: തിരൂർ സതീഷ്

ബിജെപിയിൽ തമ്മിലടി രൂക്ഷമാണെന്നും ശോഭ സുരേന്ദ്രന് പാലക്കാട് മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നുവെന്നും എകെ ബാലൻ പറഞ്ഞു. എന്നാൽ ഫണ്ട് ലക്ഷ്യം വച്ച് സ്ഥിരം സ്ഥാനാർഥി വീണ്ടും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യരെ ബിജെപി ആട്ടിയിറക്കി. കോൺഗ്രസിലും നിരവധി പേർ പുറത്തേക്ക് വരുന്നുണ്ട്. കുപ്പിവള പൊട്ടുന്ന പോലെയാണ് കോൺഗ്രസ് പൊട്ടുന്നത്.

ALSO READ; കൊടകര കുഴൽപ്പണ കേസ്; സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിലുള്ള എല്ലാ നടപടിയും സ്വീകരിക്കും: മന്ത്രി പി രാജീവ്

കരുണാകരന്‍റെ കുടുംബത്തെ യുഡിഎഫ് സ്ഥാനാർഥി അപമാനിച്ചുവെന്നും കെ മുരളീധരനെ കോൺഗ്രസ് ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്‍റെ മനസ് ഇടതുപക്ഷത്തെ സഹായിക്കുന്നതാണ്.
പല കാര്യങ്ങളും മുരളീധരൻ തുറന്നു പറയും. എത്ര കാലം മുരളീധരൻ കോൺഗ്രസിൽ നിൽക്കുമെന്ന് കാണാം. പാലക്കാട് എൽഡിഎഫിന് വലിയ സ്വീകാര്യത ലഭിക്കുന്നു. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News