അൻവറിന്‍റേത് രാഷ്ട്രീയ ആത്മഹത്യ; അൻവർ പോയത് ‘തൃണ’ത്തിന്‍റെ വില പോലുമില്ലാത്ത പാർട്ടിയിലേക്കെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെയുള്ള പാർട്ടികൾക്കൊന്നും അദ്ദേഹത്തിനെ വേണ്ട. അതാണ്, അങ്ങ് നോർത്തിൽ പോയി തൃണമൂലിൽ ചേർന്നത്. അൻവറിന് രാഷ്ട്രീയപരമായി ഗുണം ചെയ്യുന്ന തീരുമാനമല്ല ഇപ്പോൾ അദ്ദേഹം എടുത്തിരിക്കുന്നതെന്നും എകെ ബാലൻ പറഞ്ഞു.
ഞങ്ങൾ എന്ത് ചെയ്തിട്ടാണ് അൻവർ എൽഡിഎഫ് വിടാൻ തീരുമാനിച്ചതെന്നും അദ്ദേഹം ചോദിച്ചു. അൻവർ പോയത് കൊണ്ട് എൽഡിഎഫിന് ഒന്നും സംഭവിക്കില്ലെന്നും എകെ ബാലൻ വ്യക്തമാക്കി.
പിവി അൻവർ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്നും അൻവറിന്‍റേത് അറു പിന്തിരിപ്പൻ നയങ്ങളാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററും പറഞ്ഞു. അൻവർ നേരത്തെ തന്നെ യുഡിഎഫിന്‍റെ ഭാഗമായിരുന്നുവെന്നും ഒടുവിൽ അവിടെ ചെന്നേ ചേരൂ എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ; പിവി അൻവർ എംഎൽഎ സ്ഥാനമൊഴിഞ്ഞു; രാജിക്കത്ത് സ്പീക്കർക്ക് കൈമാറി
അതേ സമയം, പിവി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജി വച്ചു. എംഎൽഎ സ്ഥാനം രാജി വെച്ചുള്ള കത്ത് സ്പീക്കറുടെ ചേമ്പറിൽ എത്തിയാണ് പിവി അൻവർ കൈമാറിയത്. വാഹനത്തിലെ എംഎൽഎ ബോർഡ് മറച്ചുവെച്ചാണ് അൻവർ നിയമസഭയിൽ എത്തിയത്. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിന്‍റെ രാജി. നേരത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാൻ അൻവർ തീരുമാനിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here