‘കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തുവരും’; എ കെ ബാലൻ

a k balan

കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തു വരുമെന്ന് എ കെ ബാലൻ.സരിൻ നൽകിയ മുന്നറിയിപ്പ് 100 ശതമാനം ശരിയാണെന്ന് തെളിഞ്ഞു.പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫുമാണെന്ന് പറയാൻ മുരളീധരൻ മനസ് കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കെ കരുണാകരനെ പറ്റി പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ പറഞ്ഞത്.

സിപിഎം ബിജെപിക്ക് പിന്തുണ കൊടുത്തുവെന്ന് തെളിയിക്കുന്ന കത്ത് വ്യാജമാണെന്നും അങ്ങനെ ഒരു കത്ത് പാർട്ടി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അന്ന് ഭരിച്ചത് ലീഗിൻ്റെയും കോൺഗ്രസിൻ്റെയും പിന്തുണയോടെയണെന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here