“തൊഴിലാളികളുടെ സമസ്ത അവകാശങ്ങളെയും കേന്ദ്രം ഇല്ലാതാക്കുന്നു”; എ കെ ബാലൻ

തൊഴിലാളികളുടെ സമസ്ത അവകാശങ്ങളെയും കേന്ദ്രം ഇല്ലാതാക്കുന്നുവെന്ന് സി പി എം നേതാവ് എ കെ ബാലൻ . ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 ന് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ  നടത്തിയ മഹാ ധർണയിലാണ് എ കെ ബാലന്റെ പ്രതികരണം.

also read :ഉച്ചയ്ക്ക് ബിരിയാണി കഴിച്ചിട്ട് ഒരു നറുനീണ്ടി സര്‍ബത്ത് കുടിച്ചാലോ? സിംപിളായി വീട്ടിലുണ്ടാക്കാം

തൊഴിലാളികളുടെ സമസ്ത അവകാശങ്ങളെയും കേന്ദ്രം ഇല്ലാതാക്കുകയും പൊതുമേഖലാ ആസ്തികൾ കേന്ദ്രം വിറ്റഴിക്കുകയുമാണെന്ന് എ കെ ബാലൻ പറഞ്ഞു.

‘കോർപ്പറേറ്റുകൾക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗം മോദി ചെയ്തുകൊടുക്കുന്നു. 9 വർഷം കൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ക്രമാനുഗതമായി തകർത്തു. രാജ്യത്ത് വല്ലാത്തൊരു അവസ്ഥ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നു. വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ പരിപൂർണമായി പൊതുമേഖലയുടെ നാശം സംഭവിക്കും. കൂടാതെ കോർപ്പറേറ്റുകൾ വർഗീയശക്തികളുമായി സന്ധിചെയ്യുകയാണ്. ഒരു മണിപ്പൂർ നിരവധി മണിപ്പൂർ ആയാൽ രാജ്യത്തിന്റെ അവസ്ഥ എന്ത്? രാജ്യത്ത് ഫാസിസത്തിന്റെ വാതിൽ തുറക്കപ്പെട്ടു’.-എ കെ ബാലൻ

also read :മണിപ്പൂരില്‍ ഹിന്ദുസ്ഥാന്‍ കൊലചെയ്യപ്പെട്ടു; മണിപ്പൂർ ഇന്ത്യയിൽ അല്ലാ എന്ന രീതിയിലാണ് മോദിയുടെ പെരുമാറ്റം; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News