വന്യമൃഗ ആക്രമം: ഉന്നതാധികാര സമിതി ഉദ്യോഗസ്ഥ യോഗം വിളിച്ചുവെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍

വന്യമൃഗ അക്രമം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച രൂപീകരിച്ച ഉന്നതാധികാര സമിതി ഉദ്യോഗസ്ഥ യോഗം വിളിച്ചു. യോഗം നാളെ രാവിലെ പത്തരയ്ക്ക് ചേരുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. മുഖ്യമന്ത്രി, വനം മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, റവന്യൂ , പട്ടികജാതി ക്ഷേമ മന്ത്രി ചീഫ് സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കുചേരും. അക്രമ സംഭവം ആവര്‍ത്തിക്കുന്നതിനാല്‍ പ്രതിരോധ നടപടി ഫലപ്രദമാക്കും.

ALSO READ:  റിവ്യൂ ബോംബിങ് നടത്തിയാൽ പണി പാളും; അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പുറത്ത്

അതേസമയം അതിരപ്പിള്ളിയിലെ ആന അവശനിലയിലാണെന്നും ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആനയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: മുംബൈയില്‍ വെടിയേറ്റ കൈപ്പത്തിയുമായി 30കിലോമീറ്റര്‍ ബസ് ഓടിച്ചു ഡ്രൈവര്‍; രക്ഷപ്പെട്ടത് 35 ജീവനുകള്‍

കാട്ടില്‍ നിന്ന് ആന ഇറങ്ങുന്നത് പ്രതിരോധ നടപടിയിലൂടെ മാത്രം ഇല്ലാതാക്കാന്‍ കഴിയില്ല. ആവാസ വ്യവസ്ഥയില്‍ തന്നെ ഇവയെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ കൂടി വേണം. ഇതും നാളെ നടക്കുന്ന യോഗം ചര്‍ച്ച ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News