ആദിവാസികളുടെ കുടില്‍ പൊളിച്ച സംഭവം; കുടുംബങ്ങള്‍ക്ക് നിയമപരമായികിട്ടേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട്ടില്‍ ആദിവാസികളുടെ കുടില്‍ പൊളിച്ച സംഭവം പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നടപടിയല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അത്തരം നടപടികളുമായി വനം ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുന്നത് നല്ലതല്ലെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി ദില്ലിയില്‍ വ്യക്തമാക്കി.

ALSO READ: കോർട്ടോ ഡി ലൈബ്രറി ഇന്റർ നാഷണൽ ഡോക്യുമെന്ററി പുരസ്കാരം നേടി കൈരളി ന്യൂസ് സീനിയർ റിപ്പോർട്ടർ അനൂപ്‌ കെ ആർ സംവിധാനം ചെയ്ത `എ ബുക്കിഷ്‌ മദർ’

വസ്തുതകള്‍ ബോധ്യപ്പെടുത്തി അവര്‍ക്ക് കൂടിസ്വീകാര്യമായ നടപടികള്‍ സ്വീകരിക്കണം. കുടുംബങ്ങള്‍ക്ക് നിയമപരമായികിട്ടേണ്ട എല്ലാ സഹായങ്ങളും നല്‍കും.നമ്മള്‍ കൈകാര്യം ചെയ്യുന്നത് മനുഷ്യരെയാണെന്ന ബോധം എല്ലാ ഉദ്യോഗസ്ഥര്‍ക്കും വേണം. പ്രായോഗികമായ പരിജ്ഞാനത്തിന്റെ കുറവുണ്ടായേക്കാം. എന്നാല്‍ ഇത്തരങ്ങിലുണ്ടാകാന്‍ പാടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മനുഷ്യത്വരഹിതമായി ഇടപെടാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

ALSO READ: എരഞ്ഞിപ്പാലം ലോഡ്ജ് മരണം; ഫസീലയുടെ മരണത്തിൽ ദുരൂഹത

മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് കേന്ദ്ര വനം മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്നാണ്. വന്യജീവി ആക്രമണമാണ് പ്രധാന വിഷയം. പ്രതിരോധ പ്രവര്‍ത്തനത്തിന് 620 കോടി ചെലവ് വരുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട് അതിന് കേന്ദ്രം സഹായം നല്‍കിയിട്ടില്ല. വന്യജീവി നിയമത്തില്‍ മാറ്റം വരുത്തേണ്ടതാണ്. നിയമഭേദഗതി ആവശ്യമാണ്. ഇതാണ് കൂടിക്കാഴ്ചയിലെ പ്രധാന ആവശ്യമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News