കേരളത്തിലെ സാഹചര്യം മനസ്സിലാക്കാതെയാണ് മനേക ഗാന്ധിയുടെ പ്രസ്താവന: മന്ത്രി എ കെ ശശീന്ദ്രന്‍

വനം വകുപ്പിനെതിരായ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചു മനേക ഗാന്ധിക്ക് വനമന്ത്രി എ കെ ശശീന്ദ്രന്‍ കത്തയച്ചു. കേരളത്തിലെ സാഹചര്യം മനസ്സിലാക്കാതെയാണ് മനേക ഗാന്ധിയുടെ പ്രസ്താവന. ഓരോ വന്യമൃഗത്തിന്റെയും ജീവന്‍ വനം വകുപ്പിന് വിലപ്പെട്ടതാണ്. 2016 മുതല്‍ 2022 വരെ കേരളത്തില്‍ വന്യമൃഗ ആക്രമണത്തില്‍ മരണപ്പെട്ടത് 637 പേരാണെന്നും കത്തില്‍ വനം മന്ത്രി ചുണ്ടിക്കാട്ടി.

രാജ്യത്ത് തന്നെ ഏറ്റവും മോശം വനം വകുപ്പ് കേരളത്തിന്റെതാണ് എന്നതായിരുന്നു മനേക ഗാന്ധിയുടെ പ്രസ്താവന. ഈ പ്രസ്താവനയിലുള്ള പ്രതിഷേധവും കേരളത്തിലെ സാഹചര്യവും വിശദീകരിച്ചാണ് വനം മന്ത്രി മനേക ഗാന്ധിക്ക് അയച്ചത്.
കേരളത്തിലെ സാഹചര്യം മനസ്സിലാക്കാതെയാണ് മനേക ഗാന്ധി കേരളത്തിലെ വനം വകുപ്പിനെതിരെ പ്രസ്താവന നടത്തിയത്.

2016 മുതല്‍ 2022 വരെ കേരളത്തില്‍ വന്യമൃഗ ആക്രമണത്തില്‍ മരണപ്പെട്ടത് 637 പേരാണ്. ഇതില്‍ തന്നെ കാട്ടാനയുടെ ആക്രമണത്തില്‍ 115 പേര്‍ മരണപ്പെട്ടു. എന്നാല്‍, മൂന്ന് ആനകളെ മാത്രമാണ് മയക്കുവെടി വച്ച് പിടിച്ചത്. ഈ കാലയളവില്‍ 5 പേരാണ് കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. ഇതില്‍ 2 കടുവകളെയാണ് വനം വകുപ്പ് പിടികൂടിയത്. ഇവയെ കൃത്യമായി പരിപാലിക്കുന്നുണ്ട്. തിരുവനന്തപുരത്ത് കരടി ചത്തത് അവിചാരിതമായിട്ടാണ്. കരടിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു.

കേരളം മികച്ച രീതിയില്‍ ആണ് മൃഗങ്ങളെ പരിപാലിക്കുന്നത്. വന്യമൃഗങ്ങളുടെ ജീവന്‍ വനം വകുപ്പിന് വിലപ്പെട്ടതാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ കേരളത്തിലെ വനംവകുപ്പിനെതിരായ പ്രസ്താവന തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. കേരളത്തില്‍ വന്ന് ഇവിടുത്തെ സാഹചര്യം നേരിട്ട് മനസ്സിലാക്കണം എന്നും മനേക ഗാന്ധിക്ക് അയച്ച കത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration