മൃതദേഹം വച്ചു വിലപേശുന്നത് തുടരണമോ എന്ന് ആലോചിക്കേണ്ടത് പൊതു സമൂഹം ആണ്, പ്രതിഷേധങ്ങളെ സർക്കാർ തള്ളി കളയുന്നില്ല: മന്ത്രി എ കെ ശശീന്ദ്രൻ

മൃതദേഹം വെച്ചുള്ള സമര മാർഗങ്ങളെ സാധാരണ പ്രതിഷേധം ആയി കാണാൻ കഴിയില്ല എന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മൃതദേഹം വച്ചു വിലപേശുന്നത് തുടരണമോ എന്നത് ആലോചിക്കേണ്ടത് പൊതു സമൂഹം ആണെന്നും ജനനേതാക്കളും ജനപ്രതിനിധികളും പ്രശ്നം പരിഹരിക്കാൻ ആണ് ശ്രമിക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളെ സർക്കാർ തള്ളി കളയുന്നില്ല എന്നും മന്ത്രി പറഞ്ഞു.

ALSO READ: വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

കഴിഞ്ഞദിവസത്തെ കാട്ടാന ആക്രമണത്തിലെ ആനയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.ഫെൻസിങ് പരിചരണം നടത്താൻ സംവിധാനം പരിമിതമാണെന്നും നഷ്ടപരിഹാരം കൊടുക്കുന്നതിൽ കാലതാമസമില്ല എന്നും മന്ത്രി അറിയിച്ചു. തൃശൂരിൽ വീഴ്ച്ച ഉണ്ടായോ എന്നത് പരിശോധിക്കും എന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘അതയും താണ്ടി പുനിതമാനത്’, വെറും രണ്ടാഴ്ച കൊണ്ട് നൂറു കോടി നേടി മഞ്ഞുമ്മലെ പിള്ളേർ, തെന്നിന്ത്യയിൽ തരംഗമായി ചിത്രം

അതേസമയം കാട്ടുപോത്തിനെ എത്രയുംപെട്ടന്ന് മയക്കും വെടി വെക്കാൻ ചീഫ് ലൈഫ് വാർഡന് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.കോഴിക്കോടും കക്കയത്തും കൂടുതൽ ആർ ആർ ടികളെ നിയോഗിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News