കാട്ട്പോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വിട് വനം മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു

കാട്ട്പോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വിട് വനം മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു. അബ്രഹാമിൻ്റെ മക്കൾക്ക് താൽക്കാലിക ജോലി നൽകാൻ തിരുമാനം. തീരുമാനം അംഗികരിക്കുന്നതായും ആവശ്യങ്ങൾ പരിഗണിക്കണമെന്നും ഒരാൾക്ക് സ്ഥിരം ജോലി നൽകണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

Also Read: കട്ടപ്പനയിലെ ഇരട്ട കൊലപാതകം; തെളിവെടുപ്പിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

കോഴിക്കോട് കക്കയത്ത് കാട്ട് പോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വീട് രാവിലെ 9 മണിയോടെയാണ് മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചത്. കക്കയം വനം വകുപ്പ് ഓഫിസിൽ എത്തിയ മന്ത്രി ദ്യോഗസ്ഥര്യമായി ചർച്ച നടത്തി. നിലവിൽ അബ്രഹാമിൻ്റെ മക്കൾക്ക് താൽക്കാലിക ജോലി നൽകുമെന്നും താൽപര്യം ഉണ്ടെങ്കിൽ ഒന്നാം തിയ്യതി മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും മന്ത്രി പറഞ്ഞു. ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്താനുള നടപടി തുടങ്ങിയതായും കുടുംബത്തിൻ്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർഥി ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ്

അബ്രഹാമിൻ്റെ വീട്ടിലെത്തിയ മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ചു. താൽക്കാലിക ജോലി എന്ന തീരുമാനം അംഗീകരിക്കുന്നതായും ഒന്നാംതിയ്യതി മുതൽ ജോലിയിൽ പ്രവേശിക്കുമെന്നും മക്കളായ ജോമോനും ജോബിഷും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News