അരിക്കൊമ്പന്‍ വിഷയത്തിലെ ജനകീയ സമരത്തെ തള്ളിപ്പറയില്ല: മന്ത്രി എ.കെ. ശശീന്ദ്രന്‍

അരിക്കൊമ്പന്‍ വിഷയത്തിലെ ജനകീയ സമരത്തെ തള്ളിപ്പറയില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ജനങ്ങള്‍ പ്രതീക്ഷിക്കാത്ത വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായത്. നിയമത്തിന്റെ വഴിയിലൂടെ ഏതറ്റം വരെ പോകാന്‍ കഴിയുമോ അതൊക്കെ ചെയ്യുമെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

അരിക്കൊമ്പന്‍ വിഷയത്തില്‍ ജനങ്ങള്‍ പ്രതീക്ഷിക്കാത്ത വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായത്. ജനങ്ങളുടെ സമരത്തെ തള്ളിക്കളയില്ല. സമരം അക്രമാസക്തമാകരുതെന്നും കഷ്ടപെട്ട് ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു.

വന്യമൃഗ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമാണ് എന്നും സര്‍ക്കാര്‍ നില കൊണ്ടിട്ടുള്ളത്. അരിക്കൊമ്പന്‍ വിഷയത്തില്‍ നിയമത്തിന്റെ വഴിയിലൂടെ ഏതറ്റം വരെ പോകാന്‍ കഴിയുമോ അതൊക്കെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here